Connect with us

Kannur

പാർക്കിംഗ് നമ്പർ: വാഹന രേഖകൾ പരിശോധിക്കുന്നു

Published

on

Share our post

കണ്ണൂർ :കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തോട്ടട എസ് എൻ കോളേജ് ഗ്രൗണ്ടിൽ രാവിലെ 9.30 മുതൽ 11 മണി വരെയുള്ള സമയത്ത് വാഹനങ്ങളുടെ രേഖകൾ പരിശോധന നടത്തുന്നു.

കോർപ്പറേഷൻ പരിധിയിൽ പാർക്കിങ് നമ്പർ അനുവദിച്ച ഓട്ടോറിക്ഷകളുടെ ഉടമസ്ഥൻമാർ വാഹനത്തിന്റെ രേഖകൾ സഹിതം നിശ്ചിത തീയതികളിൽ ഹാജരാകണം. തീയതി, പാർക്കിങ് നമ്പർ എന്ന ക്രമത്തിൽ.

മെയ് രണ്ട്-1901 മുതൽ 2000 വരെ, നാല്-1801 മുതൽ 1900 വരെ, അഞ്ച്-1701 മുതൽ 1800 വരെ, ആറ്-1601 മുതൽ 1700 വരെ, എട്ട്-1501 മുതൽ 1600 വരെ, ഒമ്പത്-1401 മുതൽ 1500 വരെ, 11ന് 1301 മുതൽ 1400 വരെ. 12ന്-1201 മുതൽ 1300 വരെ.

ബാക്കിയുള്ള വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുന്ന തീയതി ആർ ടി ഓഫീസിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതാണെന്ന് ആർടിഒ അറിയിച്ചു.

നിശ്ചിത തീയതിയിൽ പരിശോധനക്ക് ഹാജരാക്കുവാൻ സാധിക്കാത്ത വാഹന ഉടമകൾക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം അനുവദിക്കുന്നതാണ്.

പെർമിറ്റിലുള്ളതു പ്രകാരം പാർക്കിങ് പ്ലേസ് മുൻഭാഗത്ത് ഇടതുവശത്തായി എഴുതണം. കണ്ണൂർ ടൗൺ പാർക്കിങ് ഉള്ള വണ്ടികൾ മാത്രം മുൻഭഗത്ത് ഗ്ലാസ് ഫ്രെയിം മുതൽ താഴോട്ട് മഞ്ഞനിറം അടിച്ചിരിക്കണം.

കൂടാതെ കോർപ്പറേഷൻ എബ്ലം വരച്ച് പാർക്കിങ് നമ്പർ രേഖപ്പെടുത്തണം. വാഹനത്തിന്റെയും പെർമിറ്റിന്റെയും അസ്സൽ രേഖകൾ പരിശോധനാ സമയത്ത് ഹാജരാക്കണം. ഫോൺ: 0497 2700566.


Share our post

Kannur

‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

Published

on

Share our post

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.

സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Trending

error: Content is protected !!