ബൈജൂസ് ഓഫീസുകളിലും സി.ഇ.ഒ.ബൈജു രവീന്ദ്രന്റെ വീട്ടിലും ഇ.ഡി.റെയ്ഡ്

Share our post

ബെംഗളൂരു: വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ‘ബൈജൂസ് ന്റെ ബെംഗളൂരുവിലെ ഓഫീസുകളിലും സി.ഇ.ഒ.ബൈജു രവീന്ദ്രന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

വിദേശ ഫണ്ടിങ് നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് റെയ്ഡ്. കമ്പനിയുടെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ താമസ സ്ഥലത്തുമാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി.അറിയിച്ചു.

പരിശോധനയില്‍ നിരവധി രേഖകളും ഡാറ്റകളും പിടിച്ചെടുത്തതായും ഇ.ഡി.പത്ര കുറിപ്പില്‍ വ്യക്തമാക്കി.’ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം (ഫെമ) പ്രകാരമായിരുന്നു റെയ്ഡ്.

2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് 28,000 കോടി രൂപ (ഏകദേശം) വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ 9754 കോടി രൂപവിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റുകയും ചെയ്തിട്ടുണ്ട്’ ഇ.ഡി.പ്രസ്താവനയില്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!