കാർ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരുക്ക്

കണ്ണൂർ : കക്കാട് കുഞ്ഞിപ്പള്ളിയിൽ കാർ കടയിലേക്ക് ഇടിച്ചുകയറി 3 പേർക്ക് പരുക്ക്. കാറും എതിരെ വന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയും നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
ഇന്നലെ രാത്രി 8.30നാണ് അപകടം. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കട ഭാഗികമായി തകർന്നു.
പരുക്കേറ്റവരെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ ഉപയോഗിച്ച് കാർ നീക്കി. ചാലാട്ടെ ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലേക്കാണ് കാർ ഇടിച്ചു കയറിയത്.
ഇടച്ചേരിയിലെ പി.എൻ.പി.മഹറൂഫ്, ഉമ്മർ ചാലാട് എന്നിവർക്കും കാർ യാത്രികയ്ക്കുമാണ് പരിക്കേറ്റത്.