കുനിത്തല റോഡ് വിഷയം; പ്രതികരണവുമായി ഇസ്‌ക്ര കുനിത്തലയുടെ പോസ്റ്റർ പ്രചരണം

പേരാവൂർ: കുനിത്തല-വായന്നൂർ റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ ഇസ്‌ക്ര കുനിത്തല വാട്ട്‌സാപ്പ് കൂട്ടായ്മ പോസ്റ്റർ പ്രചരണം നടത്തി.
പൊതുജനം കഴുതകളല്ലെന്നും റോഡ് കുളമാക്കിയ ജനപ്രതിനിധികൾക്ക് ചുവപ്പൻ അഭിവാദ്യങ്ങളെന്നും പോസ്റ്ററിലുണ്ട്.
സുഗമമായ സഞ്ചാരസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശം,റോഡിന് ശാപമോക്ഷം എന്നുണ്ടാവുമെന്നും പോസ്റ്ററിലൂടെ ഇസ്‌ക്ര കൂട്ടായ്മ ചോദിക്കുന്നു.കുനിത്തലയിലും പേരാവൂർ പഞ്ചായത്ത് ഓഫീസ് പരിസരത്തും പോസ്റ്റർ പതിച്ചിട്ടുണ്ട്.