Kerala
ജനശതാബ്ദിയും ഇന്റര്‍സിറ്റിയും ഉള്‍പ്പടെ സംസ്ഥാനത്ത് ഇന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കി
ചാലക്കുടി: എറണാകുളം-ഷൊർണൂർ റെയിൽപ്പാതയിൽ ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ മാറ്റുന്ന ജോലികൾ വ്യാഴാഴ്ച രാവിലെ ആറു മുതൽ രാത്രി 10 വരെ നടത്തും.
ആറു ഗർഡറുകളാണ് മാറ്റുന്നത്. ഇതുമൂലം ട്രെയിനുകൾ ഒറ്റ ട്രാക്കിലൂടെ മാത്രം കടത്തിവിടുന്നതിനാൽ വ്യാഴാഴ്ച തീവണ്ടിഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിടുമെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ചില ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും തടസ്സപ്പെടും. പണികൾ നടക്കുന്ന ഭാഗത്ത് ട്രെയിനുകളുടെ വേഗം കുറയ്ക്കുകയും ചെയ്യും. ഗർഡറുകൾ മാറ്റുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ബുധനാഴ്ച നടത്തി. ഗർഡറുകൾ മാറ്റുന്ന ലൈനിൽ റെയിൽപ്പാളം അഴിച്ചു നീക്കുന്ന ജോലികളാണ് പ്രധാനമായും ബുധനാഴ്ച നടന്നത്. അമ്പതിലധികം ജോലിക്കാരുണ്ട്.
ഗർഡറുകൾ പുഴയുടെ ഇരു കരകളിലുമായി നേരത്തേ കൊണ്ടുവന്ന് ഇറക്കിയിട്ടുണ്ട്. ഷൊർണൂർ-എറണാകുളം പാതയിലെ റെയിൽപ്പാലത്തിലെ ഗർഡറുകൾ നേരത്തേ മാറ്റിയിരുന്നു.
വ്യാഴാഴ്ചറദ്ദാക്കിയ ട്രെയിനുകൾ
ചാലക്കുടിപ്പാലത്തിലെ ഗർഡറുകൾ നീക്കുന്നതിനാൽ വ്യാഴാഴ്ച റദ്ദുചെയ്ത ട്രെയിനുകൾ
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082)
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (12081)
എറണാകുളം ജങ്ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305)
എറണാകുളം ജങ്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (06438 )
കോട്ടയം-നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസ് (16326)
നിലമ്പൂർ റോഡ് – കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ്(16325)
നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് (16606)
മംഗളൂരു സെൻട്രൽ – നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605)
തിരുനൽവേലി – പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് (16791)
പാലക്കാട് ജങ്ഷൻ – തിരുനൽവേലി പാലരുവി എക്സ്പ്രസ് (16792)
എറണാകുളം ജങ്ഷൻ- ബെംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)
കൊച്ചുവേളി -ലോക്മാന്യതിലക് ഗരീബ്‌രഥ് എക്സ്പ്രസ് (12202)
എറണാകുളം ജങ്ഷൻ – പാലക്കാട് മെമു (06798)
പാലക്കാട്-എറണാകുളം ജങ്ഷൻ മെമു (06797)
അലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22640)
എറണാകുളം-ഷൊർണൂർ മെമു (06018)
എറണാകുളം ജങ്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (06448)
ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06447)
ഗുരുവായൂർ-തൃശ്ശൂർ എക്സ്പ്രസ് (06445 )
തൃശ്ശൂർ-ഗുരുവായൂർ എക്സ്പ്രസ് (06446)
കൊച്ചുവേളി-ഹുബ്ലി വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778)
വെള്ളിയാഴ്ച റദ്ദാക്കിയവ
ബെംഗളൂരു സിറ്റി – എറണാകുളം ജങ്ഷൻ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)
ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12201)
ഇതിനുപുറമേ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
പോത്തനൂരിൽ ഏതാനും തീവണ്ടികൾ വഴിതിരിച്ചുവിടും
പോത്തനൂരിനും കോയമ്പത്തൂരിനും ഇടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 27 മുതൽ 30 വരെ ഇതുവഴി ഓടുന്ന ഏതാനും തീവണ്ടികൾ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.
ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസ് (13351) 28, 30 തീയതികളിൽ സേലം-നാമക്കൽ-കരൂർ-ദിണ്ടിക്കൽ-പഴനി-പൊള്ളാച്ചി റൂട്ടിലൂടെയാണ് സർവീസ് നടത്തുക. ഈ ദിവസങ്ങളിൽ പതിവുറൂട്ടായ ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ വഴി ഓടില്ല.
ഏപ്രിൽ 27, 29 ദിവസങ്ങളിൽ പുറപ്പെടുന്ന ചെന്നൈ എഗ്മൂർ-മംഗലാപുരം സെൻട്രൽ (16159) എക്സ്‌പ്രസ് ദിണ്ടിക്കൽ, പഴനി, പൊള്ളാച്ചി റൂട്ടിലൂടെയായിരിക്കും സർവീസ് നടത്തുക. ഈറോഡ്-പാലക്കാട് (06819) തീവണ്ടി 28, 30 ദിവസങ്ങളിൽ കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള പാലക്കാട് ടൗൺ-ഈറോഡ് വണ്ടി ഈ ദിവസങ്ങളിൽ കോയമ്പത്തൂർ-ഈറോഡ് റൂട്ടിൽ മാത്രമാണ് സർവീസ് നടത്തുക.
ഷൊർണൂർ ജങ്‌ഷൻ-കോയമ്പത്തൂർ (06804) തീവണ്ടി 28-ന് പോത്തനൂരിൽ യാത്ര അവസാനിപ്പിക്കും. മധുര ജങ്‌ഷൻ-കോയമ്പത്തൂർ (16722) വണ്ടി 28, 30 തീയതികളിൽ പോത്തനൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കണ്ണൂർ-കോയമ്പത്തൂർ വണ്ടിയും (16607) 28, 30 ദിവസങ്ങളിൽ പോത്തനൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.
കോയമ്പത്തൂരിൽനിന്ന് ആരംഭിക്കുന്ന വണ്ടികളും ഈ ദിവസങ്ങളിൽ പോത്തനൂരിൽനിന്നാണ് സർവീസ് നടത്തുക. ദീർഘദൂരതീവണ്ടികൾ ഒന്നോ രണ്ടോ മണിക്കൂറുകൾ പലയിടത്തായി പിടിച്ചിടുകയും ചെയ്യും.
Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
Kerala
ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
Kerala
വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്