കേരള സർവകലാശാല: അപേക്ഷ തിയതി നീട്ടി

തിരുവനന്തപുരം; കേരള സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്ക് പി.ജി, എം.ടെക് അഡ്മിഷനുള്ള പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി.
കോളേജ് മാറ്റംകേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ ക്ലാസുകൾ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കു രണ്ടാം സെമസ്റ്റർ കോളേജ് മാറ്റത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 28 ലേക്ക് നീട്ടി.പരീക്ഷഅഞ്ചാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) പരീക്ഷ മേയ് 3 നും ആറാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) പരീക്ഷ മേയ് 16 നും ആരംഭിക്കും .
പ്രാക്ടിക്കൽമൂന്നാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് ജനുവരി 2023 പരീക്ഷയുടെ (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി -2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 – 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2013 – 2016 അഡ്മിഷൻ) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷകൾ 27, 28 തീയതികളിൽ വിവിധ കോളേജുകളിൽ നടത്തും.
ടൈംടേബിൾഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സി.റ്റി) മേയ് 2023 ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരം വെബ്‌സൈറ്റിൽ .സർട്ടിഫിക്കറ്റ്കോഴ്സ്‌സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് നടത്തുന്ന ഹ്രസ്വകാല സ്‌പോക്കൺ ഇംഗ്ലീഷ് സ്‌കിൽ ഡെവലപ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കു അപേക്ഷകൾ ക്ഷണിച്ചു.
സർവകലാശാലകളിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത .ഞായറാഴ്ചകളിലുംരണ്ടാം ശനിയാഴ്ചകളിലും രാവിലെ 10 മുതൽ വൈകിട്ട് 4: 30 വരെയാണ് ക്ലാസ്സ്. കേരള യൂണിവേഴ്സിറ്റിയുടെ 49 ((U) എന്ന മേജർ ഹെഡിൽ 3150 രൂപ. അടച്ച രസീതിനൊപ്പം അപേക്ഷിക്കണം.
കേരള യൂണിവേഴ്സിറ്റിയുടെ വെബ്‌സൈറ്റിൽ നിന്നോ സെനറ്റ് ഹൗസ് കാമ്പസിലുള്ള സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങിൽ നിന്നോ അപേക്ഷാ ഫോം ലഭിക്കും. അവസാന തീയതി മേയ് 2.