21 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

Share our post

തിരുവനന്തപുരം; കേരള വാട്ടർ അതോറിറ്റിയിൽ ലീഗൽ അസിസ്റ്റന്റ്, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഇലക്ട്രീഷ്യൻ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ ഫാർമസിസ്റ്റ്, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ നഴ്സ് എന്നിവയടക്കം അടക്കം 21 തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം ,ജില്ലാ തലം ), സ്‌പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ എന്നീ വിഭാഗങ്ങളിലാണ് വിജ്ഞാപനം.ചുരുക്കപ്പട്ടികലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം)- ഒന്നാം എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 438/2019), ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസർ (കാറ്റഗറി നമ്പർ 746/2021), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി.(ജൂനിയർ) ജ്യോഗ്രഫി (കാറ്റഗറി നമ്പർ 736/2021), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഫിസിക്കൽ എഡ്യൂക്കേഷൻ (കാറ്റഗറി നമ്പർ 405/2022), കേരള സെറാമിക്സ് ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 189/2022) എന്നീ തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.സാദ്ധ്യതാ പട്ടികവ്യവസായ വാണിജ്യ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ (കാറ്റഗറി നമ്പർ 57/2019), ആരോഗ്യ വകുപ്പിൽ റഫ്രീജറേഷൻ മെക്കാനിക് (യു.ഐ.പി.) (കാറ്റഗറി നമ്പർ 315/2022) എന്നീ തസ്‌തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!