അതിസുരക്ഷാ ജയിലിലേക്ക് തടവുകാരന്‍ കടത്താന്‍ ശ്രമിച്ചത് ഹാഷിഷ് ഓയില്‍; ഒളിപ്പിച്ചത് മലദ്വാരത്തില്‍

തൃശ്ശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ശിക്ഷാ തടവുകാരനില്‍നിന്ന് രണ്ടുചെറിയ കുപ്പിയില്‍ ഒളിപ്പിച്ച ഹാഷിഷ് ഓയില്‍ പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പുതുക്കാട് സ്വദേശി രതീഷി (35) ല്‍നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.
ഹൈക്കോടതിയില്‍നിന്ന് അഞ്ചുദിവസത്തെ ഇടക്കാലജാമ്യത്തില്‍ ജയിലില്‍നിന്ന് ഇറങ്ങിയ രതീഷ്, തിങ്കളാഴ്ച തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ പരിശോധനയ്ക്ക് വിസമ്മതിച്ചു.
ഇതോടെ സംശയം തോന്നിയ ജയില്‍ അധികൃതര്‍ എക്‌സ്‌റേയ്ക്ക് വിധേയനാക്കി.
ഇതിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ വസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച് ഇവ പുറത്തെടുത്തു.തൊണ്ടിമുതല്‍ വിയ്യൂര്‍ പോലീസിന് കൈമാറി. പോലീസ് കേസെടുത്തു.