ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്.
ഇന്ന് 10.30 ന് വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 45 മിനിറ്റോളം വൈകിയാണ് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്.
ഇന്ന് രാവിലെ 10.25 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഇവിടെ നിന്ന് പുഷ്പവൃഷ്ടിയോടെയാണ് ജനങ്ങള്‍ മോദിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് ആനയിച്ചത്.
10.40 ഓടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രധാനമന്ത്രി വന്ദേഭാരതിനുള്ളില്‍ കയറി കുട്ടികളുമായി സംവദിച്ചു.