‘ദയ’ സാന്ത്വന സഹകരണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

Share our post

കതിരൂർ: ‘എല്ലാവരുടെയും ജീവിതങ്ങൾ നിറമുള്ളതാകാൻ’ എന്ന സന്ദേശവുമായി രോഗപീഡകളാൽ ദുരിതം അനുഭവിക്കുന്നവർക്കും കിടപ്പ് രോ​ഗികൾക്കും ആശ്വാസം പകരാൻ കതിരൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച ‘ദയ’ സാന്ത്വന സഹകരണകേന്ദ്രം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനംചെയ്തു.

സാന്ത്വന മേഖലയിൽ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് എം.പി പറഞ്ഞു. കതിരൂർ ബാങ്കിന്റേത് മാത-ൃകാപരമായ ഇടപെടലാണെന്നും ഒരു ബാങ്ക് ആദ്യമായാണ് ഇത്തരത്തിൽ ഒരു സംരഭത്തിന് തുടക്കമിടുന്നതെന്നും എം.പി പറഞ്ഞു.

ബാങ്കിന്റെ വനിതാ പ്രഭാതശാഖ പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി.
ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായി വരുന്ന എയർ ബെഡ്, വാക്കർ, വീൽ ചെയർ, ഓക്സിജൻ കോൺസൻട്രേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കേന്ദ്രംവഴി അവശ്യഘട്ടത്തിൽ സൗജന്യമായി നൽകും.

ജില്ലാ പഞ്ചായത്തം​ഗം കോങ്കി രവീന്ദ്രൻ, എൻ സുധീഷ്, എം നളിനി, സി വത്സൻ, എ സം​ഗീത എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി എം ഹേമലത സ്വാ​ഗതവും ഡയറക്ടർ സുരേഷ് നന്ദിയും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!