ഇൻസ്റ്റഗ്രാമിൽ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോ ഇടുന്ന യുവാക്കളെ തെരഞ്ഞുപിടിച്ച് എം.വി.ഡി; പിഴ ചുമത്തിയത് 65,000 രൂപ വീതം

കോട്ടയം: രൂപമാറ്റം വരുത്തിയ നാല് ബൈക്കുകൾ കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാല് ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി.
ഇവരിൽ നിന്ന് 65,000 രൂപ വീതം പിഴ ഈടാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.ബൈക്കുകൾ ഓടിച്ചിരുന്നവരുടെ ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
ഇൻസ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകളുടെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.