എറണാകുളത്ത് അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ കിട്ടി
എറണാകുളത്ത് അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ കിട്ടി.എറണാകുളം ജനറല്‍ ആസ്പത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് ഒരു ആണ്‍കുട്ടിയെ കിട്ടിയത്.
ഉദ്ദേശം അഞ്ച് ദിവസം പ്രായം തോന്നുന്ന കുഞ്ഞിനെ ഇന്നലെ രാത്രിയാണ് കിട്ടിയത്. കുഞ്ഞ് ഇപ്പോള്‍ ജനറല്‍ ആസ്പത്രിയിലെ നഴ്‌സുമാരുടെ പരിചരണത്തില്‍ സുഖമായിരിക്കുന്നു.
കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. നിയമനടപടികള്‍ ആലോചിച്ച് ചെയ്യുമെന്ന് ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ കെ.എസ് അരുണ്‍കുമാര്‍ വ്യക്തമാക്കി.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ ആളുകളാണ് അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ ആസ്പത്രിയില്‍ വിവരം അറിയിക്കുകയായിരുന്നു.