കന്നഡ നടന് സമ്പത്ത് ജെ. റാം മരിച്ചു

ബംഗളൂരു: കന്നഡ നടന് സമ്പത്ത് ജെ. റാമി(35)നെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നെലമംഗലയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ, അഗ്നിസാക്ഷി തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും സിനിമകളിലും താരം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. സംസ്കാരം ജന്മനാടായ എൻ.ആർ പുരയിൽ നടന്നു.