Kannur
വാങ്ങാം മധുരമൂറും മാമ്പഴം

കണ്ണൂർ: വിപണി കീഴടക്കി മധുരമൂറും മാമ്പഴം. ഈസ്‌റ്റർ, വിഷു, ചെറിയ പെരുന്നാൾ തുടങ്ങിയ ഉത്സവകാലങ്ങളിലെ പ്രിയ ഇനം മാമ്പഴമായിരുന്നു. വൻതോതിൽ മാങ്ങ വിറ്റുപോയി. മറ്റ് പഴങ്ങളുടെ മാറ്റും കുറഞ്ഞു.
ഉൽപ്പാദനം കുറഞ്ഞതിനാൽ കുറ്റ്യാട്ടൂർ മാങ്ങ ഉൾപ്പെടെയുള്ളവയ്‌ക്ക് ആദ്യഘട്ടത്തിൽ നല്ലവില ലഭിച്ചിരുന്നു. ഇപ്പോൾ വില കുറഞ്ഞിട്ടുണ്ട്. വൈക്കോലും മറ്റും ഉപയോഗിച്ച് പഴുപ്പിക്കുന്ന ജൈവമാമ്പഴത്തിനാണ് ആവശ്യക്കാരധികം. മാമ്പഴ ജ്യൂസിനും സ്‌ക്വാഷിനും പ്രിയമേറിയിട്ടുണ്ട്.
മൂല്യവർധിത ഉൽപ്പന്നങ്ങളേക്കാൾ മാമ്പഴം തന്നെയാണ് കൂടുതൽ വിറ്റഴിയുന്നത്. മാവ് കർഷകർക്ക് കാര്യമായ മധുരം പകരാറില്ലെങ്കിലും വിപണിയിലെ ഇഷ്‌ടയിനമാണ് മാങ്ങ.
വാങ്ങാം;
ഇടനിലക്കാരില്ലാതെ കുറ്റ്യാട്ടൂർ മാങ്ങ
വിപണിയിൽ കൂടുതലുള്ളത് കുറ്റ്യാട്ടൂർ മാങ്ങയാണ്. വിലക്കുറവും ഈ മാങ്ങയ്‌ക്കാണ്. ഭൗമ സൂചിക പദവി ലഭിച്ചതിനാൽ കൂറ്റ്യാട്ടൂർ മാമ്പഴം കേരള മാംഗോയെന്ന നിലയിലാണ് പുറം വിപണികളിൽ അറിയപ്പെടുന്നത്. അന്തർദേശീയ നിലവാരമുള്ള ഭൗമസൂചികാ പദവി (ജിഐ) ടാഗ് നേടിയ കേരളത്തിലെ ഏക മാമ്പഴമാണ്. കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി ഒന്നര കിലോ മാമ്പഴം 100 രൂപയ്‌ക്കാണ് വിൽക്കുന്നത്.
ഇടനിലക്കാരില്ലാതെ ഗുണനിലവാരമുള്ള മാങ്ങ കുറഞ്ഞവിലയ്ക്ക് നൽകുകയാണ് ലക്ഷ്യം. ഇതിനകം 20 ടൺ മാങ്ങ കർഷകരിൽനിന്ന് സംഭരിച്ചിട്ടുണ്ട്. 50 ടൺ മാങ്ങ സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 4000 ടൺ മാങ്ങ ഉൽപ്പാദിപ്പിക്കുന്നുണ്ട്.
ഇതിന് ആറുകോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. വൈക്കോൽ, ചണച്ചാക്ക്, കാഞ്ഞിര ഇല എന്നിവയാണ് മാങ്ങ പഴുപ്പിക്കാൻ ഉപയോഗിക്കുന്നത്. റൈപ്പനിങ് ചേമ്പറിലും മാങ്ങ പഴുപ്പിക്കുന്നുണ്ട്.
മാങ്ങ വണ്ടി
കുറ്റ്യാട്ടൂർ മാമ്പഴ വിൽപ്പനയ്‌ക്കായി മാങ്ങ വണ്ടി ഏർപ്പാടാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം തളിപ്പറമ്പ്, ധർമശാല, പുതിയയതെരു, കണ്ണൂർ ആർടിഒ ഓഫീസ് പരിസരം, കണ്ണൂർ സർവകലാശാല ആസ്ഥാനം എന്നിവിടങ്ങളിൽ മാങ്ങ വണ്ടിയെത്തിയിരുന്നു.
കണ്ണൂർ സർവകലാശലയിൽ 50,000 രൂപയുടെ മാമ്പഴം വിറ്റിരുന്നു. റസിഡന്റ്‌സ് അസോസിയേഷൻ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വണ്ടിയിൽ മാങ്ങയെത്തിക്കുന്നുണ്ടെന്ന് കമ്പനി ചെയർമാൻ വി ഒ പ്രഭാകരൻ പറഞ്ഞു. മൂല്യവർധിത ഉൽപ്പന്നങ്ങളായ മാംഗോ പൾപ്പ്, സ്‌ക്വാഷ് ജാം, ജ്യൂസ്, മാംഗോബർ, പച്ച മാങ്ങ സ്‌ക്വാഷ്, ജാം, ജ്യൂസ്, ഗ്രീൻ മാംഗാേ പൗഡർ, അടമാങ്ങ എന്നിവ ഉൽപാദിപ്പിച്ച് മാംഗോ പ്രോഡ്യൂസർ കമ്പനി വിൽപ്പന നടത്തുന്നുണ്ട്. ഫോൺ: 9744202555, 9605203214,8137870182.
മാമ്പഴ വിൽപ്പനക്ക്
സ്‌റ്റാർട്ടപ്പ്
കണ്ണൂരിലെ മാമ്പഴ വിണിയിൽ പുത്തൻ ചുവടുവയ്‌പ്പുമായി സ്‌റ്റാർട്ടപ്പായ ഓർഗാനോ എസ്‌ട്രാക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കലർപ്പില്ലാത്ത മാമ്പഴ രുചിക്കുള്ള ‘ബീ മാംഗാേസ്’. ജൈവ മാമ്പഴമാണെന്നതാണ് പ്രത്യേകത. വൈക്കോലിലാണ് മാങ്ങ പഴുപ്പിക്കുന്നത്.
കണ്ണൂർ ചേംബർ ഹാൾ ബിൽഡിങ്ങിന്റെ ഒരുവശത്താണ് മാങ്ങ വിൽപ്പനയും പഴുപ്പിക്കാനുള്ള ഗോഡൗണുമുള്ളത്. ചാലാടും ചൊവ്വക്കും ഗോഡൗണുണ്ട്. ഇരുപതിലേറെ മാങ്ങ ഇനങ്ങൾ ഇവിടെ വിൽപ്പനക്കുണ്ട്. കുറ്റ്യാട്ടൂർ, പാലക്കാട്, ഗുരുവായൂർ, പട്ടാമ്പി, വടകര എന്നിവിടങ്ങളിൽനിന്നാണ് മാങ്ങയെത്തിക്കുന്നത്. ദിവസം ശരാശരി 500 കിലോ മാമ്പഴം ഇവിടെനിന്ന് വിൽക്കുന്നു. ഫോൺ: 6282053353.
മൽഗോവ, ഒളോർ മാമ്പഴങ്ങൾക്കാണ് ഏറ്റവും കൂടിയ വില. കിലോവിന് 160 രൂപ നൽകണം. വിലകുറവ് കുറ്റ്യാട്ടൂർ, റോസ് ബോൾ മാങ്ങകൾക്കാണ്. കിലോവിന് 60 രൂപയാണ്. നാട്ടി സുഗന്ധി–-100, മുണ്ടപ്പൻ–-100, ബ്ലാക്ക് റോസ്–-140, നാടൻ മല്ലിക–-120, റെഡ് റോസ്–-140,ടോണിക്ക്–-140, കിളി കുട്ടി–-80, പ്രിയൂർ–-140, മൂവാണ്ടൻ–-100, സിന്ദൂരം–-140, ഏറാമല ഒളോർ–-140, സിന്ദൂരി–-120, രാജഗിരി–-140, തോത്തപുരി–-100, റുമാനിയ–-120 എന്നിങ്ങനെയാണ് മറ്റ് മാങ്ങകളുടെ വില.
Kannur
ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവത്തിന് ആറിന് തുടക്കം


കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ആറ് മുതൽ 13 വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.ആറിന് വൈകിട്ട് 5 .55 ന് കൊടിയേറ്റവും പതിമൂന്നിന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ നിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് പുറപ്പെടുന്ന ആറാട്ട് എഴുന്നള്ളിപ്പ് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ തിരിച്ചെത്തി രാത്രി കൊടിയിറക്കുന്നതോടു കൂടി മഹോത്സവം സമാപിക്കും.രണ്ടാമത്തെ ദിവസം മുതൽ ഏഴാമത്തെ ദിവസം വരെ ക്ഷേത്രത്തിൽ രാവിലെ ഏഴരക്ക് ഭജനയും രാത്രി ഏഴര മുതൽ എട്ടര വരെ പ്രമുഖരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക ദിവസങ്ങളിൽ ആചാര വെടിക്കെട്ടും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി 8.45 മുതൽ പ്രസിദ്ധ കലാകാരന്മാരും കലാസംഘടനകളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി അന്നപ്രസാദവും ഉണ്ടാകും.14ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ സമൂഹസദ്യയും ഉണ്ടായിരിക്കും. മഹോത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകീട്ടും കാഴ്ച ശീവേലിയുണ്ടാകും.
Kannur
മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇൻഡിഗോ


കണ്ണൂർ- മസ്‌കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മലബാർ മേഖലയ്ക്കും ഗൾഫിനും ഇടയിലുള്ള വ്യോമഗതാഗതം ഇതോടെ കൂടുതൽ ശക്തിപ്പെടും. പുതിയ റൂട്ടിൽ ചൊവ്വ,വ്യാഴം,ശനി എന്നീ മൂന്ന് ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടാവുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി അതിവേഗം വളർന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കത്തിനെ ഇൻഡിഗോയുടെ ശൃംഖലയിൽ ചേർക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30 മസ്‌കത്തിൽ എത്തും. തിരിച്ചു മസ്‌കത്തിൽ നിന്ന് 3.35 ന് പുറപ്പെട്ട് രാവിലെ 8.30 ന് കണ്ണൂരിൽ എത്തുന്ന വിധത്തിൽ ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
Kannur
പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഇഴയുന്നു


പാപ്പിനിശ്ശേരി: പഞ്ചായത്തിൽ 4.89 കോടിയുടെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. ഭരണാനുമതി അനുവദിച്ചുകിട്ടിയ പ്രകാരം എസ്റ്റിമേറ്റ്, ടെൻഡർ നടപടികൾ പൂർത്തിയാക്കി അതിവേഗത്തിലാണ് നിർമാണ പ്രവൃത്തി തുടങ്ങിയിരുന്നത്. ഇൻഡോർ സ്റ്റേഡിയത്തിനാവശ്യമായ പൈലിങ് പ്രവൃത്തി തുടങ്ങി നിർമാണ സാമഗ്രികളും എത്തിച്ചു. ഇതിനുശേഷം പ്രവൃത്തി ഇഴയുകയാണ്. പൈലിങ് അടക്കമുള്ള പ്രവൃത്തിയുടെ പാർട്ട് ബിൽ അംഗീകരിച്ചു ലഭിക്കാത്തതിനാലാണ് പ്രവൃത്തി മന്ദഗതിയിലായതെന്നാണ് വിവരം.കഴിഞ്ഞ ഇടതു സർക്കാറിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് പദ്ധതി പ്രഖ്യാപിച്ചത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിനടുത്ത് ഒരേക്കറോളം ഭൂമിയിലാണ് സ്റ്റേഡിയം പണി ആരംഭിച്ചത്. കായിക വകുപ്പ് എൻജീനീയറിങ് വിഭാഗം മണ്ണ് പരിശോധനയുൾപ്പെടെ പ്രാഥമിക നടപടികളെല്ലാം നേരത്തേ പൂർത്തിയാക്കിയിരുന്നു. കായിക വകുപ്പിന് കീഴിൽ ആരംഭിച്ച സ്പോട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. 2023ൽ നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്