മാലിന്യം ശേഖരിക്കുന്നതിന് പണം വസ്തു നികുതിക്കൊപ്പം ഈടാക്കും: മന്ത്രി
കൊച്ചി∙ കൊച്ചിയിലെ മാലിന്യ സംസ്കരണത്തില്‍ ജൂണ്‍ അഞ്ചിനുള്ളില്‍ പ്രകടമായ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി എം.ബി രാജേഷ്.
മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ ഫീ നല്‍കാത്തവരില്‍നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കുമെന്നും സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 ക്യാമറ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മാലിന്യം തള്ളുന്നതിനെതിരെ ബോധവല്‍ക്കരണം കൊണ്ടുമാത്രം ഫലമില്ലെന്നും മന്ത്രി പറഞ്ഞു.‘‘തെരുവുകൾ സൗന്ദര്യവത്കരിക്കുന്നതിനു വിവിധ സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്.
ശക്തമായ നടപടികൾ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു വിഭാഗം ആളുകളും നിയമങ്ങൾ പാലിക്കപ്പെടുകയുള്ളൂ. അതുകൊണ്ട് പല ഭാഗങ്ങളിലും ക്യാമറ സ്ഥാപിക്കും.
സ്മാർട് സിറ്റി നഗരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി 100 ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
രാത്രി പട്രോളിങ് ഉണ്ടാകും. മാലിന്യങ്ങൾ തള്ളുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കും’’– എം.ബി. രാജേഷ് പറഞ്ഞു.