എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സർക്കിൾ പെരുന്നാൾ കിറ്റ് വിതരണം

പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സർക്കിൾ പെരുന്നാൾ കിറ്റ് വിതരണം അലിഫ് സെന്ററിൽ നടന്നു.
കേരള മുസ്ലിം ജമാഅത്ത് ഇരിട്ടി സോൺ സെക്രട്ടറി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു.സാന്ത്വനം ചെയർമാൻ അഷ്‌റഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു.
അഷ്‌കർ കൊട്ടാരത്തിൽ, മുസ്ലിം ജമാഅത്ത് പേരാവൂർ സർക്കിൾ പ്രസിഡന്റ് മുഹമ്മദ് ഉസ്താദ്, ഷക്കീൽ അരയാക്കൂൽ, ഇസ്മായിൽ കോളാരി, സിദ്ദിഖ്,സമീർ കായക്കൂൽ , മശൂദ് മുരിങ്ങോടി , മുനീർ എന്നിവർ സംബന്ധിച്ചു.