യാര്‍ഡില്‍ അറ്റകുറ്റപ്പണി; ജനശതാബ്ദി അടക്കമുള്ള തീവണ്ടികള്‍ റദ്ദാക്കി

Share our post

തിരുവനന്തപുരം: ഒല്ലൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തീവണ്ടികള്‍ ചില ഭാഗികമായും ചിലത് പൂര്‍ണ്ണമായും റദ്ദാക്കി.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്(12082) 23നും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) 24നും റദ്ദാക്കി.

ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു(06023) 24നും എറണാകുളം-ഗുരുവായൂര്‍ തീവണ്ടി(06448) 23നും റദ്ദാക്കി.

കണ്ണൂര്‍-എറണാകുളം ജങ്ഷന്‍(16306) വണ്ടി 23-ന് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.

22-ന് ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം(12623) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍(12624) 23ന് തൃശ്ശൂരില്‍നിന്നാകും തുടങ്ങുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!