Kannur
ജില്ലയിൽ പിടികൂടിയത് 107 മയക്കുമരുന്ന് കേസുകൾ; കുറയാതെ ലഹരി വിൽപനയും ഉപയോഗവും

ശ്രീകണ്ഠപുരം: എക്സൈസ് പരിശോധന കർശനമായി തുടരുമ്പോഴും ജില്ലയിൽ മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിനും കുറവില്ല. മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയും വിദ്യാർഥികളെയുമാണ് അധികൃതർ ഇതിനോടകം പിടികൂടിയിട്ടുള്ളത്.
പൊലീസ് കഴിഞ്ഞവർഷം നടപടി കടുപ്പിച്ചപ്പോൾ ഫലമുണ്ടായെങ്കിലും നിലവിൽ മറ്റു കേസ് തിരക്കുകൾ കാരണം അവർ ലഹരിവേട്ട കർശനമാക്കുന്നില്ല. എക്സൈസ് സംഘം പതിവായി ഇത്തരം കേസുകൾ പിടികൂടുന്നുമുണ്ട്. ജില്ലയിൽ ജനുവരി മുതൽ മാർച്ച് വരെ കഞ്ചാവും എം.ഡി.എം.എയും ഉൾപ്പെടെ 107 മയക്കുമരുന്ന് കേസുകൾ പിടികൂടിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് 108 പേർ അറസ്റ്റിലായി. 9.600 കി.ഗ്രാം കഞ്ചാവ്, 190 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം മെത്താഫിറ്റമിൻ, മൂന്നു കഞ്ചാവ് ചെടികൾ, മുന്ന് ഗ്രാം ഹെറോയിൻ എന്നിവയാണ് മൂന്നു മാസത്തിനുള്ളിൽ പിടികൂടിയിട്ടുള്ളത്.
അബ്കാരി കേസുകൾ ദിനംപ്രതി പിടികൂടിയവ വേറെയും. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കർശന പരിശോധന തുടരുമ്പോഴും ലഹരി ഒഴുക്കിന് കുറവില്ലെന്നത് ഏറെ ആശങ്കയുളവാക്കുന്നുണ്ട്.
മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണ മൂന്നു മാസം കൊണ്ടുണ്ടായ കേസുകൾ തന്നെ മയക്കുമരുന്ന് വിൽപന വർധിച്ചുവെന്നതിന്റെ തെളിവാണ് നൽകുന്നത്. 2015നു ശേഷം മയക്കുമരുന്നു കേസുകൾ കുത്തനെ ഉയർന്നതായാണ് വിവരം. 2021ലാണ് കൂടുതൽ കേസുകൾ ഉണ്ടായത്.
2177 കേസുകളാണ് ജില്ലയിൽ എക്സൈസ് അന്ന് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 383 മയക്കുമരുന്നു കേസുകളും 1794 അബ്കാരി കേസുകളുമാണുള്ളത്. യുവാക്കളും മധ്യവയസ്കരുമാണ് വാഹനങ്ങളും വിവിധയിനം ലഹരി വസ്തുക്കളുമായി പിടിയിലായിട്ടുള്ളത്.
കേസുകൾ ഇങ്ങനെ
കഞ്ചാവ് -291.89 കി.ഗ്രാം, കഞ്ചാവ് ചെടി – 87 എണ്ണം, ഹഷീഷ് ഓയിൽ – 459.37 ഗ്രാം, എൽ.എസ്.ഡി സ്റ്റാംപ് – 697 മില്ലിഗ്രാം, എം.ഡി.എം.എ – 162.27 ഗ്രാം, ആംഫെറ്റമിൻ – 138.09 ഗ്രാം, ട്രമഡോൾ- 137.02 ഗ്രാം, മറ്റ് വിവിധയിനം ഗുളികൾ – 3.05 ഗ്രാം എന്നിങ്ങനെയാണ് മയക്കുമരുന്നുകളായി പിടികൂടിയത്. 29 എം.ഡി.എം.എ കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിതിരുന്നു.
അബ്കാരി കേസിൽ റാക്ക് -1216.05 ലിറ്റർ, കേരള നിർമിത വിദേശമദ്യം -4861.05 ലിറ്റർ, മാഹി മദ്യം – 5131.03 ലിറ്റർ, ബിയർ – 177.45 ലിറ്റർ, വാഷ് – 82027 ലിറ്റർ, കള്ള് – 376.08 ലിറ്റർ എന്നിങ്ങനെയും പിടികൂടിയിട്ടുണ്ട്. മയക്കുമരുന്നും മദ്യവും കടത്തിയതിന് 112 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
വില കൂടിയ കാറുകളും ബൈക്കുകളും ഇതിൽ ഉൾപ്പെടും. 2022ൽ കേസിൽ കുറവുണ്ടായെങ്കിലും 2023ൽ ലഹരിയുടെ ഒഴുക്ക് കൂടിവരുന്ന സ്ഥിതിയാണ്.
ഉൾഗ്രാമങ്ങളിലടക്കം വ്യാജചാരായ നിർമാണവും വിൽപനയും തകൃതിയാണ്. കൂടാതെ അന്യസംസ്ഥാന മദ്യവും ഇവിടുത്തെ സർക്കാർ മദ്യവും കരിഞ്ചന്തയിൽ വിൽക്കുന്നത് വ്യാപകമാണ്. സർക്കാർ മദ്യശാല ഇല്ലാത്ത പ്രദേശങ്ങളിലാണ് ഇത്തരക്കാരുടെ വിളയാട്ടം.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ


പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാല 2025 വർഷത്തെ ഇൻഫോർമേഷൻ ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് വിഷയത്തിനായി 27.03.2025 ന് മാങ്ങാട്ട്പറമ്പ് ക്യാമ്പസിൽ വച്ച് നടത്തിയ പി.എച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
പരീക്ഷാഫലത്തിനായി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക (https://research.kannuruniversity.ac.in).
പരീക്ഷാ വിജ്ഞാപനം
മെയ് 14 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം റഗുലർ/ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ് (ഏപ്രിൽ 2025) പരീക്ഷകൾക്ക് 22.04.2025 മുതൽ 25.04.2025 വരെ പിഴയില്ലാതെയും 26.04.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ സമയം പുന:ക്രമീകരിച്ചു
കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റെഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ എട്ടാം സെമസ്റ്റർ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2025 പരീക്ഷയുടെ സമയക്രമം രാവിലെ 10.00 മണിമുതൽ 1.00 മണി വരെയെയും വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെയും ആയിരിക്കും. പരീക്ഷാ തീയതിയിൽ മാറ്റമില്ല.
Kannur
വിദ്യാർഥികളുടെ യാത്രാപാസ് കാലാവധി നീട്ടി


കണ്ണൂർ: പ്രൈവറ്റ് കോളജുകളുടെ സിലബസ് പ്രകാരമുള്ള കോഴ്സുകൾ തീരാത്തതിനാൽ വിദ്യാർഥികളുടെ യാത്രാപാസിന്റെ കാലാവധി 2025 മെയ് 31 വരെ നീട്ടിയതായി കണ്ണൂർ ആർടിഒ അറിയിച്ചു. നിലവിൽ മാർച്ച് 31 വരെയുള്ള യാത്രാ പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ല. ഈ പാസുകൾ മെയ് 31 വരെ നീട്ടിയതായി കണക്കാക്കാവുന്നതാണെന്ന് അറിയിച്ചു.
Kannur
വിനോദ സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ ഉത്സവമൊരുക്കി കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ്


കണ്ണൂർ: ഒൻപതാമത് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് മാർച്ച് 29 മുതല്‍ ഏപ്രില്‍ 21 വരെ മുഴപ്പിലങ്ങാട് ബീച്ച് സെൻട്രല്‍ പാർക്കില്‍ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറിന് സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തി ബീച്ച് ഫെസ്റ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കും. വിശാലമായ പുഷ്പോത്സവം, അമ്യൂസ്മെൻ്റ് പാർക്ക്, പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സര പരിപാടികള്‍, എല്ലാ ദിവസവും പ്രശസ്തരായ കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്ന്,രുചികരമായ ഫുഡ് കോർട്ട്. സാംസ്കാരിക സായാഹ്നം എന്നിവ നടത്തും. മുതിർന്നവർക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമായ പ്രവേശന നിരക്ക്.ഹരിത കർമ്മസേനയുടെ നേതൃത്വത്തില്‍ കടലോര ശുചീകരണം, വിശാലമായ പാർക്കിങ് സംവിധാനം, ബീച്ച് ഹോം ഗാർഡുകളുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഏർപ്പെടുത്തിയതായി സംഘാടകള്‍ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ കെ. ശോഭ,എം വി ഹാഫിസ് , കെ. രത്ന ബാബു, കു നോത്ത് ബാബു എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്