എം.ജി. സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപകര്‍: 92 ഒഴിവുകള്‍ | ശമ്പളം: 43750

Share our post

മഹാത്മാഗാന്ധി സര്‍വകലാശാല വിവിധ വകുപ്പുകള്‍/ സ്‌കൂളുകളിലായുള്ള ഗസ്റ്റ്/ കരാര്‍ അധ്യാപകരുടെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 24, 25, 26, 27, 28, മേയ് 2, 3 തീയതികളിലായി നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

യു.ജി.സി. ചട്ടപ്രകാരം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. തുടക്കത്തില്‍ ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷംകൂടി നീട്ടിക്കിട്ടാം.

കരിയര്‍ സംബന്ധമായ വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsapp group

ശമ്പളം: പ്രതിദിനം 1,750 രൂപ (മാസം പരമാവധി 43,750 രൂപ). യു.ജി.സി. യോഗ്യതയില്ലാത്തവര്‍ക്ക് പ്രതിദിനം 1,600 രൂപയും മാസം പരമാവധി 40,000 രൂപയും ലഭിക്കും.
പ്രായം: യു.ജി.സി. ചട്ടപ്രകാരം. (വിരമിച്ച അധ്യാപകര്‍ക്ക് 2023 ജനുവരി ഒന്നിന് 70 വയസ്സ് കവിയരുത്).

വിഭാഗങ്ങളും ഒഴിവുകളുടെ എണ്ണവും

ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ്/ മെഷീന്‍ ലേണിങ്- 4, സോഷ്യല്‍ വര്‍ക്ക് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍- 3, ബയോകെമിസ്ട്രി- 2, ബയോഫിസിക്സ്- 1, മൈക്രോ ബയോളജി/ബയോടെക്നോളജി- 1, ഇനോര്‍ഗാനിക് കെമിസ്ട്രി- 1, ഓര്‍ഗാനിക് കെമിസ്ട്രി- 1, ഫിസിക്കല്‍ കെമിസ്ട്രി- 1, കംപ്യൂട്ടര്‍ സയന്‍സ്- 3, കംപ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡേറ്റാ സയന്‍സ്, ഡേറ്റാ അനലറ്റിക്സ് & പൈത്തണ്‍ പ്രോഗ്രാമിങ്- 3, സ്റ്റാറ്റിസ്റ്റിക്സ്- 3, എനര്‍ജി- 2, മെറ്റീരിയല്‍- 2, നാനോ- 2, സോളാര്‍- 2, എന്‍വയണ്‍മെന്റല്‍ സയന്‍സ്/ എന്‍വയണ്‍മെന്റല്‍ സയന്‍സ് & മാനേജ്മെന്റ്/ എന്‍വയണ്‍മെന്റല്‍ സയന്‍സ് & ഡിസാസ്റ്റര്‍ മാനേജ്മെന്റ്- 3, അപ്ലൈഡ് ജിയോളജി- 3, ഫുഡ് മൈക്രോബയോളജി- 1, ഫുഡ് ടെക്നോളജി- 2, ജെന്‍ഡര്‍ സെക്ഷ്വാലിറ്റി & ക്വിര്‍ (ഝൗലലൃ) സ്റ്റഡീസ്- 1, ലിറ്ററേച്ചര്‍ & പെര്‍ഫോമന്‍സ് സ്റ്റഡീസ്- 1, പൊളിറ്റിക്കല്‍ സയന്‍സ്/ പൊളിറ്റിക്കല്‍ ഇക്കോണമി/ ഡെവലപ്മെന്റല്‍ സ്റ്റഡീസ്- 1, സോഷ്യോളജി/ ഫിലോസഫി/ വുമണ്‍ & ജെന്‍ഡര്‍ സ്റ്റഡീസ്- 1, ലോ- 8, മാനേജ്മെന്റ്- 3, ഇംഗ്ലീഷ്- 1 (പാര്‍ട്ട് ടൈം), പൊളിറ്റിക്സ് & ഹ്യൂമന്‍ റൈറ്റ്സ്- 1, പൊളിറ്റിക്സ് & ഇന്റര്‍നാഷണല്‍ റിലേഷന്‍സ്-1, പൊളിറ്റിക്സ് (പബ്ലിക് പോളിസി & ഗവേണന്‍സ്)- 1, ഇംഗ്ലീഷ്- 2, എച്ച്.ആര്‍.എം.- 1, മാത്തമാറ്റിക്സ്- 4, സ്റ്റാറ്റിസ്റ്റിക്സ്- 4, കെമിസ്ട്രി- 2, നാനോ സയന്‍സ് & ടെക്നോളജി- 5, ഫിസിക്സ്- 2, ബയോ നാനോ- 1, ഫിസിക്കല്‍ എജുക്കേഷന്‍- 4, ഫിസിക്സ്- 4, ആന്ത്രോപ്പോളജി- 1, ഹിസ്റ്ററി- 2, ഡേറ്റാ & മീഡിയ അനാലിസിസ് ഫോര്‍ ടൂറിസം/ ഡെസ്റ്റിനേഷന്‍ ജ്യോഗ്രഫി/ സര്‍വീസ് ഓപ്പറേഷന്‍സ് മാനേജ്മെന്റ്/ ടൂറിസം ഇന്നൊവേഷന്‍ മാനേജ്മെന്റ്- 1.
വിശദവിവരങ്ങള്‍ക്ക് www.mgu.ac.in സന്ദര്‍ശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!