ആറളം ഫാം ചക്കിലാട്ടിയ വെളിച്ചെണ്ണയും മിക്‌സഡ് മാങ്ങ അച്ചാറും വിപണിയിലിറക്കി

ആറളം ഫാം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ചക്കിലാട്ടിയ വെളിച്ചെണ്ണയായ ആറളം ഫാം കോക്ക്‌നട്ട് ഓയിൽ, ആറളം ഫാം മിക്‌സഡ് മാങ്ങ അച്ചാർ എന്നിവ മാനേജിംഗ് ഡയറക്ടർ ഡി.ഡി.സി .ഡി.ആർ മേഘശ്രീ റെയ്ഡ്‌കോ ഡയറക്ടർ ശ്രീധരന് നൽകി വിപണിയിലിറക്കി.
ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ ആർ പ്രസന്നൻ നായർ, അക്കൗണ്ട്‌സ് ഓഫീസർ ടി .പി പ്രേമരാജൻ, മാർക്കറ്റിംഗ് ഓഫീസർ വി .വിപിൻ എന്നിവർ സംബന്ധിച്ചു.
ഈ ഉത്പന്നങ്ങളും തേൻ, കശുവണ്ടി പരിപ്പ്, പച്ചക്കറി വിത്തുകൾ, മഞ്ഞൾ പൊടി, കുരുമുളക് പൊടി എന്നിവ സിവിൽ സ്‌റ്റേഷന് പരിസരത്തെ ആറളം ഫാമിന്റെ സെയിൽസ് കൗണ്ടറിൽ ലഭ്യമാണ്.