Connect with us

Kannur

കണ്ണൂരിൽ വൻ നിരോധിത പ്‌ളാസ്റ്റിക് വേട്ട

Published

on

Share our post

കണ്ണൂർ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, മലിനീകരണ നിയന്ത്രണ ബോർഡ് , കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി.

കണ്ണൂർ ഹാജി റോഡിലെ രഹ്നാ പ്ലാസ്റ്റിക്‌സിൽ നിന്നുമാണ്സ്‌ക്വാഡ് പ്രവർത്തനം തുടങ്ങിയതിൽ പിന്നെ ഏറ്റവും കൂടുതൽ നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്.

സുതാര്യമായ ഒറ്റത്തവണ ഉപയോഗ ഗ്ലാസുകൾ, ഗാർബേജ് കവറുകൾ, 50 മൈക്രാേണിൽ താഴെയുള്ളക്യാരി ബാഗുകൾ, വലിയ ക്യാരി ബാഗുകൾ, തെർമോകോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ,ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ, കുറഞ്ഞ കനമുള്ള കളർ ക്യാരീ ബാഗുകൾ തുടങ്ങിയവയുടെ വൻശേഖരമാണ് പിടികൂടിയത്.

ഗോഡൗണിന്റെ രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന നിരോധിത വസ്തുക്കളുടെ ശേഖരം കോർപ്പറേഷൻ അധികൃതർ പൂട്ടി സീൽ ചെയ്തു. പിടിച്ചെടുത്ത സാധനങ്ങൾ പിന്നിട് എണ്ണിത്തിട്ടപ്പെടുത്തി എത്ര തുക പിഴ ചുമത്തണമെന്ന കാര്യം തീരുമാനിക്കും.

ആദ്യം ഗോഡൗൺ സൗകര്യമില്ലെന്ന് പറഞ്ഞ സ്ഥാപന ഉടമ ഒടുവിൽ റൂമുകൾ തുറന്നു തരികയായിരുന്നു.കടയ്ക്ക് മുന്നിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ സംഘടിച്ചപ്പോൾ സ്‌ക്വാഡ് പോലീസ് സഹായം തേടി.

റെയ്ഡിന് എൻഫോഴ്‌സ്‌മെന്റ് ടീം ലീഡർറെജി .പി .മാത്യു ,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ. ആർ .അജയകുമാർ,ശരീകുൽ അൻസാർ, സീനിയർ ഹെല്ത്ത്ഇൻസ്‌പെക്ടർ കെ.പി.പത്മരാജ് , രേഷ്മ രമേശൻ, രാധികാദേവി, മലിനീകരണ നിയന്ത്രണ ബോർഡ് അസി.എഞ്ചിനിയർ ഫർമിസ് രാജ്, സൂര്യ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവർ നേത്യത്വം നൽകി.


Share our post

Kannur

കെയർഹോം ഭവന സമുച്ചയം നാടിന്‌ സമർപ്പിച്ചു

Published

on

Share our post

തളിപ്പറമ്പ്‌:പ്രളയക്കെടുതിയിലകപ്പെട്ട ദുരിതബാധിതർക്ക്‌ കൈത്താങ്ങായി സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരം നിർമിച്ച രണ്ടാംഘട്ട ഭവന സമുച്ചയം നാടിന്‌ സമർപ്പിച്ചു. കുറുമാത്തൂരിലെ കൂനത്ത്‌ മൂന്ന്‌ ബ്ലോക്കുകളിലായി നിർമിച്ച 18 കുടുംബങ്ങൾക്ക്‌ താമസിക്കാനുള്ള വീടുകൾ മന്ത്രി വി. എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു.എം .വി ഗോവിന്ദൻ എം.എൽ.എ ഓൺലൈനായി അധ്യക്ഷനായി. അങ്കണവാടി, റിക്രിയേഷൻ ക്ലബ് കെട്ടിടം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്‌നകുമാരി ഉദ്‌ഘാടനം ചെയ്‌തു. സഹകരണസംഘം അഡീഷണൽ രജിസ്‌ട്രാർ കെ സജീവ് കർത്താ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നിർമാണ പ്രവൃത്തി പൂർത്തിയാക്കിയവർക്ക്‌ തളിപ്പറമ്പ് ആർ.ഡി.ഒ ടി. വി രഞ്ജിത്ത് ഉപഹാരങ്ങൾ നൽകി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എം കൃഷ്ണൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന, ബ്ലോക്ക്‌ പഞ്ചായത്തം പി .പി ഷനോജ്‌, പി രാജീവൻ, പി. ലക്ഷ്‌മണൻ, പി. കെ പ്രേമലത, കെ രാജീവൻ എന്നിവർ സംസാരിച്ചു. സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി വീണ എൻ മാധവൻ സ്വാഗതവും സഹകരണ ജോ. രജിസ്‌ട്രാർ വി രാമകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
മൂന്നരക്കോടി രൂപ ചെലവിൽ രണ്ട്‌ ബെഡ്‌ റൂം, അടുക്കള ഉൾപ്പെടെ സൗകര്യങ്ങളുള്ള വീടുകളാണ്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിർമിച്ചത്‌. 2018ലെ പ്രളയക്കെടുതിയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് 200 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ വീട് നഷ്ടപ്പെട്ടവർക്കും സ്വന്തമായി വീട് നിർമിക്കാൻ സ്ഥലം ഇല്ലാത്തവർക്കുമാണ്‌ ഭവന സമുച്ചയം നിർമിച്ചത്‌.


Share our post
Continue Reading

Kannur

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്;രണ്ട് പേർ പിടിയില്‍

Published

on

Share our post

തളിപ്പറമ്പ്: കണ്ണൂർ റൂറൽ ജില്ലയിലെ ചെറുതാഴം സ്വദേശിയായ പരാതിക്കാരനിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി. കർണാടക കുടക് സ്വദേശികളായ ടി.എ.അനീഫ്, മഹമ്മദ് സഹദ് എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാളിവാൾ ന്‍റെ നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈ കേസിൽ 22 പ്രതികളാണുള്ളത്. ഇതിൽ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാനമായ രീതിയില്‍ മൊറാഴ സ്വദേശിയുടെ മൂന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ട കേസില്‍ പോലീസിന്‍റെ ഇടപെടലിലൂടെ 32 ലക്ഷം രൂപ തിരികെ ലഭിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ 1930 വിളിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റില്‍ പരാതിപ്പെടുകയോ ചെയ്യുക.


Share our post
Continue Reading

Kannur

കെ.എസ്.ആർ.ടി.സി ആഡംബര കപ്പൽ യാത്ര

Published

on

Share our post

കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 28 ന് പയ്യന്നൂരിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് അവസരം ലഭിക്കും. മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മറ്റു ചിലവുകൾ യാത്രക്കാർ വഹിക്കണം. ഫോർട്ട് കൊച്ചിയിൽ നിന്നാണ് ആഡംബര കപ്പൽ യാത്ര തിരിക്കുക.
പയ്യന്നൂരിൽ നിന്ന് നവംബർ 30ന് കൊല്ലൂർ മൂകാംബിക തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. മുകാംബിക, കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം എന്നീ തീർഥാടന കേന്ദ്രങ്ങളാണ് യാത്രയിലുള്ളത്. നവംബർ 30ന് രാത്രി പുറപ്പെട്ട് ഡിസംബർ ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഒരാൾക്ക് 1230 രൂപയാണ് ചിലവ്. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ യാത്രക്കാർ വഹിക്കണം. ഫോൺ : 9745534123, 8075823384
ബജറ്റ് ടൂറിസം ഏകദിന ടൂർ.


Share our post
Continue Reading

THALASSERRY32 mins ago

ശ്വാസകോശാർബുദം കൂടുതൽ പുരുഷന്മാരിൽ, സ്ത്രീകളിൽ സ്തനാർബുദം

Kannur1 hour ago

കെയർഹോം ഭവന സമുച്ചയം നാടിന്‌ സമർപ്പിച്ചു

Kannur1 hour ago

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്;രണ്ട് പേർ പിടിയില്‍

Kerala2 hours ago

എൻ.ഐ.ടി.കളിൽ ഗവേഷണം:ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Kerala2 hours ago

കുടുംബപ്രശ്നം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

Kerala3 hours ago

ആദിവാസി കുടിലുകള്‍ പൊളിച്ചുനീക്കിയ സംഭവം; സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala3 hours ago

മസ്റ്ററിങ് നടത്താന്‍ 21 ലക്ഷം പേര്‍ ബാക്കി, ജീവിച്ചിരിക്കുന്നവരെ തിരിച്ചറിയാന്‍ അന്വേഷണം നടത്തും

Kerala3 hours ago

ശബരിമല; മേൽപ്പാലത്തിൽ കയറ്റാതെ നേരിട്ട് ദർശനം പരിഗണനയിൽ കൊടമരച്ചുവട്ടിലൂടെ വിടും

Kerala3 hours ago

കൊല്ലം-ചെങ്കോട്ട; കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതയ്ക്ക് 120 വയസ്സ്

Kerala4 hours ago

കോഴി വില കുത്തനെ താഴേക്ക്: കടക്കെണിയില്‍ ഫാമുകള്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!