Kannur
ശമ്പളവും സംഭരണവുമില്ല; ഹോർട്ടികോർപ് പ്രവർത്തനം അവതാളത്തിൽ

പാപ്പിനിശ്ശേരി: ജീവനക്കാർക്ക് ശമ്പളവും ഉൽപന്നങ്ങളുടെ സംഭരണവുമില്ലാതെ പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ് പ്രവർത്തനം അവതാളത്തിൽ. ഉൽപന്നങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ വിഷുവിനോടനുബന്ധിച്ച് എല്ലാ ശാഖകളും അടച്ചിട്ടു. മാങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോർട്ടികോര്‍പ് ജില്ല ശാഖ അടച്ചുപൂട്ടൽ വക്കിലാണ്.
വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന 26 തൊഴിലാളികളുടെയും ആറു ജീവനക്കാരുടെയും ശമ്പളം നാലു മാസത്തോളമായി മുടങ്ങിക്കിടക്കുകയാണ്. തുടക്കത്തിൽ 20ലധികം ഔട്ട്ലെറ്റുകളുണ്ടായിരുന്നതിൽ ഇപ്പോൾ ആറെണ്ണം മാത്രമാണ് ബാക്കിയുള്ളത്.
അതും ഉൽപന്നങ്ങളില്ലാത്തത്തിനാല് ഏതു സമയവും അടച്ചുപൂട്ടൽ വക്കിലാണ്. ബാവുപ്പറമ്പ്, പച്ചന്നൂർ മൂന്ന്, കൂത്തുപറമ്പ്, ബക്കളം, ചെമ്പംതൊട്ടി, പാച്ചേനി, തലശ്ശേരി, പാനൂർ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളാണ് സമീപകാലത്ത് പൂട്ടിയത്. ലാഭകരമല്ലാത്തവയാണ് പൂട്ടിയതെന്നാണ് അധികൃതർ പറയുന്നത്.
വിതരണക്കാർക്ക് തുക വർഷങ്ങളായി അനുവദിക്കാത്തതിനാൽ ലക്ഷക്കണക്കിന് തുക കുടിശ്ശികയാണ്. അതിനാൽ വിതരണക്കാർ ഉൽപന്നങ്ങൾ തുടർന്ന് നൽകാത്തതും തകർച്ചക്ക് കാരണമായി.
ഇവിടെനിന്നും വിൽപന നടത്തിവരുന്ന വിറ്റുവരവ് തുകകൾ മുഴുവനായും ഹെഡ് ഓഫിസിൽ അടക്കുകയാണ് ചെയ്തുവരുന്നത്. ജീവനക്കാരുടെ ശമ്പളവും വാങ്ങിയ ഉൽപന്നങ്ങളുടെ വിലയും ഹെഡ് ഓഫിസിൽനിന്നും നേരിട്ടാണ് നൽകുന്നത്. ജീവനക്കാരുടെ ശമ്പളവും അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
കൃഷിവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർക്ക് ജില്ല മാനേജർ അധിക ചുമതലയുണ്ട്. 2021-22ൽ 2.80 കോടി വിൽപന നടത്തിയപ്പോൾ 2022-23ൽ 1.84 കോടി വിൽപനയാണുണ്ടായത്.
ഈ സാമ്പത്തിക വർഷം 2.11 ലക്ഷം വിൽപനയുണ്ടായി. കൃഷിക്കാർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നതിനും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള പച്ചക്കറികൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഹോർട്ടികോർപ് ആരംഭിച്ചത്.
അടച്ചുപൂട്ടൽ നേരിടുന്ന ഇത്തരം സ്ഥാപനത്തെ നിലനിർത്താൻ സർക്കാർ ബജറ്റിൽ പ്രത്യേക ഫണ്ട് കണ്ടെത്തണമെന്നാണ് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം.
നാട്ടിലെല്ലാവരും വിഷു ആഘോഷിച്ചപ്പോൾ മക്കൾക്ക് വസ്ത്രം വാങ്ങാനോ നല്ല ഭക്ഷണം കഴിക്കാനോ പറ്റാത്ത സ്ഥിതിയായിരുന്നെന്നും നാലുമാസത്തോളം ശമ്പളം കിട്ടാതെയെങ്ങനെ കുടുംബം പുലർത്തുമെന്നും തൊഴിലാളികളും ജീവനക്കാരും ചോദിക്കുന്നു.
സ്ഥാപനം ലാഭത്തിൽ പ്രവർത്തിച്ചാൽ മാത്രമേ ശമ്പളവും അനുകൂല്യവും കൃത്യമായി നൽകാൻ നിർവാഹമുള്ളൂവെന്നും അതിനായി ജീവനക്കാരും താൽപര്യമെടുക്കണമെന്നും കോഴിക്കോട് റീജനൽ മാനേജർ ടി.ആർ. ഷാജി പറഞ്ഞു.
ഹോർട്ടികോർപ് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ കഴിഞ്ഞ മാസം പണിമുടക്കും സമരവും നടത്തിയിരുന്നു.
ഹോർട്ടികോർപ് മാനേജ്മെന്റിന്റെ നടപടികളും തൊഴിലാളിവിരുദ്ധ സമീപനങ്ങളുമാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കുന്നതെന്ന് ഭരണാനുകൂല സംഘടന തന്നെ കുറ്റപ്പെടുത്തുന്നു.
Kannur
കെ.എസ്.ആർ.ടി.സി ഗവി യാത്ര 15 ന്

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മെയ് 15 ന് സ്പെഷ്യല്‍ ഗവി യാത്ര നടത്തുന്നു. മെയ് 15 ന് വൈകുന്നേരം അഞ്ചിന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഗവി, പരുന്തന്‍പാറ, കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിച്ച്18 ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണം, താമസം, കുട്ടവഞ്ചി സഫാരി, ജീപ്പ് സഫാരി എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗൈഡുമാരുടെ സേവനം യാത്രയിലുടനീളം ലഭിക്കും. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9497007857, 9895859721 നമ്പറുകളില്‍ ബന്ധപ്പെടാം.
Kannur
മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ്ങ്

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷ മോണ്ടിസ്സോറി (ഡിഗ്രി), ഒരു വര്‍ഷ പ്രീ പ്രൈമറി (പ്ലസ് ടു), ആറുമാസ നഴ്സറി ടീച്ചര്‍ ട്രെയിനിങ്ങ് (എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
Kannur
എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ; എങ്ങനെ അറിയാം?

തിരുവനന്തപുരം: ഈ വർഷത്തെഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈവർഷംഎസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.എസ്.എസ്.എൽ.സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.
sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെവിവരങ്ങൾ ഈ വർഷംവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക്പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻസൗകര്യമുണ്ടാകും.
കഴിഞ്ഞവർഷംഎസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയുംപിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്.
https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in
വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽഫലപ്രഖ്യാപനം നടത്തിയാലുടൻ റിസൾട്ട് ഓൺലൈനിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾനമ്പറുംജനനതീയതിയുംനൽകിഎസ്എസ്എൽസിഫലം2025ഓൺലൈനായി അറിയാൻ കഴിയും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുംഇതേവെബ്സൈറ്റുകളിൽഅവസരമുണ്ടാകും. കേരള എസ്എസ്എൽസി പരീക്ഷാ ഫലം 2025 സ്കൂൾ തിരിച്ചുംപ്രഖ്യാപിക്കും.ഔദ്യോഗിക വെബ്സൈറ്റിൽ സ്കൂൾ കോഡ് നൽകി ഇത് അറിയാൻ ചെയ്യാൻകഴിയും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്