കഞ്ചാവ് വിറ്റതിന് വീട്ടമ്മ എക്‌സൈസിന്റെ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ കഞ്ചാവ് വിറ്റതിന് വീട്ടമ്മ അറസ്റ്റില്‍. മൈലാടുംപാറ സ്വദേശി വല്‍സയാണ് പിടിയിലായത്. ബുധനാഴ്ചയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇവര്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വല്‍സയുടെ വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി.
പ്രദേശത്തുള്ള യുവാക്കള്‍ അടക്കമുള്ളവര്‍ക്ക് ഇവര്‍ കഞ്ചാവ് വിറ്റിട്ടുണ്ടെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്.