അന്തഃസംസ്ഥാന പിടിച്ചു പറി സംഘത്തിലെ പ്രധാനി വാഹനമോഷണത്തിനിടെ അറസ്റ്റില്‍

Share our post

കൊല്ലം: കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വാഹനമോഷണം, മാലപൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ സംഘത്തിലെ പ്രധാനി പിടിയില്‍. തിരുവനന്തപുരം വിളപ്പില്‍ശാല, ഇടമല പുത്തന്‍വീട് അന്‍സില്‍ മന്‍സിലില്‍ അനസി(34) നെ കൊല്ലം ഈസ്റ്റ് പോലീസാണ് അറസ്റ്റു ചെയ്തത്.

രാത്രിയില്‍ കൊല്ലം റയില്‍വേ മെമു ഷെഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രം വാഹനം മോഷ്ടിച്ച് കടന്നുകളയാല്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ നൈറ്റ് പെട്രോളിങ് സംഘം സാഹസികമായി പിടികൂടിയത്.

പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്ന് വാഹനം മോഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലഗ്ഗുകള്‍, വയര്‍ മുറിക്കുന്നതിനുള്ള ഉപകരണങ്ങള്‍, നിരവധി താക്കോലുകള്‍ തുടങ്ങിയവ കണ്ടെത്തി.

പ്രതിയോടെപ്പം ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി അനസ് ഓടി രക്ഷപ്പെട്ടു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മോഷ്ടിച്ച വാഹനവുമായി മറ്റ് ജില്ലകളില്‍ മോഷണം നടത്തിവരവെയാണ് ഇയാള്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലാകുന്നത്.

റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് വാഹനം മോഷ്ടിച്ചെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ മോഷണം നടത്താനുള്ള വന്‍ പദ്ധതിയാണ് പോലീസിന്റെ ജാഗ്രത മൂലം ഒഴിവായത്.

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മോഷ്ടിച്ച വാഹനത്തില്‍ കോഴിക്കോട് സ്വദേശി അനസ്സുമായി കറങ്ങിനടന്ന് കോട്ടയം ജില്ലയിലെ കറുകച്ചാലിലും മാല മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.

ജയില്‍വാസ കാലയളവില്‍ പരിചയപ്പെട്ട അനസ്സുമാര്‍, അനസ്സ് ആന്‍ഡ് അനസ്സ് എന്ന ഗ്യാങ് രൂപവത്കരിച്ച് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 25 ഓളം മോഷണം നടത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധികുന്നുണ്ട്.

കൊല്ലം ജില്ലയിലെ വാഹനമോഷണം തടയുന്നതിന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം അസി.

പോലീസ് കമ്മീഷര്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഈസ്റ്റ് ഐഎസ്എച്ച്ഒ അനില്‍കുമാര്‍, ഈസ്റ്റ് സബ് ഇന്‍സ്‌പെകര്‍ രഞ്ജു ആര്‍.എസ്, ഗ്രേഡ് എസ്.ഐ അജികുമാര്‍, ഗ്രേഡ് എ.എസ്.ഐ ഹരി, സി.പി.ഒ മാരായ അഭിലാഷ്, സുനില്‍, ഷെഫീക്ക്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലയിലെ വാഹന മോഷണക്കേസുകളിലെ 12 ഓളം പ്രതികളെ രണ്ടുമാസത്തിനിടെ ഈ സംഘം പിടികൂടിയിരുന്നു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!