സുഖമില്ലെന്ന് പറഞ്ഞ് ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്തി, ഫോണിലെ സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമം, യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി:: ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച ഗൂഡല്ലൂർ സ്വദേശി നസീമയും സുഹൃത്ത് മുഹമ്മദ് അമീനും പിടിയിൽ. ഡോക്ടറുടെ കൈയിൽ നിന്ന് അഞ്ചുലക്ഷത്തിലേറെ രൂപ ഇവർ തട്ടിയെടുത്തിരുന്നു,. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
ചികിത്സയുമായി ബന്ധപ്പെട്ടാണ് യുവതി ഡോക്ടറെ ആദ്യം പരിചയപ്പെടുന്നത്. അതിന് ശേഷം സുഖമില്ല എന്നുപറഞ്ഞ് യുവതി താമസിക്കുന്ന പനമ്പിള്ളി നഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൊബൈൽ ഫോണിൽ എടുത്ത സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്.
ഡോക്ടറിൽ നിന്ന് അപ്പോൾതന്നെ നാലായിരം രൂപ വാങ്ങുകയം ഡോക്ടറുടെ കാർ നസീമയും സുഹത്ത് അമീനും ചേർന്ന് കൊണ്ടുപോകുകയും ചെയ്തു.
കാർ പിറ്റേന്ന് തിരിച്ച് കൊടുക്കുകയും അഞ്ച് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. വീണ്ടും അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്