പതിനൊന്നുകാരനെ മര്‍ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ച  കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പ്രതികൾ

Share our post

ഇന്‍ഡോര്‍: പതിനൊന്നുവയസുകാരനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച് ജയ്ശ്രീറാം മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ പ്രതി ചേര്‍ത്തു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരമായ മുദ്രാവാക്യം വിളിപ്പിച്ചത്.

ലസുദിയ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള നിപാനിയ മേഖലയില്‍ കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയ്ക്കാണ്_ ദുരനുഭവമുണ്ടായത്._ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സമീപിച്ച പ്രതികള്‍ ബൈപ്പാസിന് സമീപം കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നതായും കൂടെ വന്നാല്‍ വാങ്ങി നല്‍കാമെന്ന് അറിയിക്കുകയുമായിരുന്നു.

_ പിന്നാലെ മഹാലാക്ഷ്മി നഗറിന് സമീപമെത്തിച്ച് മതപരമായ മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജയ്ശ്രീറാം, പാക്കിസ്ഥാന്‍ മൂര്‍ദാബാദ് എന്നിങ്ങനെ മുദ്രാവാക്യം വിളിക്കാനാണ് പ്രതികള്‍ ആവശ്യപ്പെട്ടത്.

ആണ്‍കുട്ടി മുദ്രാവാക്യം മുഴക്കാനുള്ള ആവശ്യം നിരസിച്ചതോടെ വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നു._ സംഭവത്തിന് ശേഷം ഭയചകിതനായ കുട്ടി വീട്ടുകാരെ മര്‍ദനത്തിന്റെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പോലീസിന് പരാതി നല്‍കി.കുട്ടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു.

ആക്രമത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്._ ഉത്തരേന്ത്യയിലെ അസഹിഷ്ണുത ഇളം പ്രായക്കാരെ പോലും _സ്വാധീനിക്കുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!