ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി

കാസർഗോഡ്: ബോവിക്കാനത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. ബോവിക്കാനം മുതലപ്പാറ സ്വദേശി മണി (40) ആണ് മരിച്ചത്. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മുതലപ്പാറ ജബരിക്കുളത്താണ് സംഭവം. വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് മണിയെ കണ്ടെത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായ മണി മദ്യലഹരിയില്‍ വീട്ടില്‍ എത്തി വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പോലീസ് പറയുന്നു.