‘എന്റെ കേരളം’ റീൽസ് മത്സരം

Share our post

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് മേയ് 12 മുതൽ 18 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇൻസ്റ്റഗ്രാം റീൽസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

ജില്ലയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എന്നതാണ് വിഷയം. 30 സെക്കന്റ് ദൈർഘ്യമുള്ള റീൽസ് തയ്യാറാക്കി സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അപ്‌ലോഡ് ചെയ്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ kozhikode.district.information എന്ന ഇൻസ്റ്റഗ്രാം പേജിലേക്ക് ടാഗ് ചെയ്യണം. അവസാന തിയതി ഏപ്രിൽ 20 വൈകിട്ട് അഞ്ച് മണി.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04952370225.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!