ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം;18-കാരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍

തിരുവനന്തപുരം: ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി.
തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരശുംമുട് ഊരൂട്ടുപറമ്പ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതി ഹാബേല്‍ ഉദയ(18)നാണ് പിടിയിലായത്.
കഴിഞ്ഞ 10-ന് പുലര്‍ച്ചെയ്ക്കാണ് പ്രതി ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്നു പണം മോഷ്ടിച്ചത്.സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണമാണ് പ്രതിയുടെ സൂചന നല്‍കിയത്.
കരിമ്പിന്‍കോണം പ്രതിഭ നഗര്‍ കോളനിയില്‍നിന്നാണ് തുമ്പ ഐ.എസ്.എച്ച്.ഒ. ആര്‍.ശിവകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇന്‍സമാം എം., സി.പി.ഒ.മാരായ സുനില്‍ സെബാസ്റ്റ്യന്‍, ആഷിക് എന്നിവര്‍ ചേര്‍ന്ന സംഘം പ്രതിയെ അറസ്റ്റു ചെയ്തത്.