യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രതിശ്രുത വരന് അയച്ചു, വിവാഹം മുടക്കി; യുവാവ് പിടിയില്‍

വിളപ്പില്‍ശാല: യുവതിയുടെ മോര്‍ഫ്ചെയ്ത ചിത്രം വാട്സാപ്പിലൂടെ അയച്ച് വിവാഹം മുടക്കിയ കേസില്‍ പ്രതിയെ വിളപ്പില്‍ശാല പോലീസ് അറസ്റ്റുചെയ്തു. വെള്ളനാട് കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടില്‍ എസ്.വിജിന്‍ (22) ആണ് അറസ്റ്റിലായത്.
2019 മുതല്‍ യുവതിയുമായി അടുപ്പത്തിലായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇക്കാലത്ത് ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരന് അയച്ചുകൊടുത്തത്. യുവാവിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ഫോണിലുള്ള ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു.
സംഭവത്തില്‍ ഐ.ടി. നിയമമനുസരിച്ച് വിളപ്പില്‍ശാല പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു. വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ എന്‍.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.