Kannur
ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി

രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു.
ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തി വരുന്നു. കൊവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ട. ആശുപത്രി ചികിത്സയിലും ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല.
പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ആവശ്യമാണ്. അതിനാല്‍ ഈ വിഭാഗക്കാര്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.
ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗങ്ങള്‍ പ്രധാനവെല്ലുവിളിയാണ്.
നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നു.
ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗിലൂടെ 1.11 കോടി ജനങ്ങളെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കി വരുന്നു. കാന്‍സര്‍ ഗ്രിഡ് സംസ്ഥാനത്ത് ഫലപ്രദമായി നടത്തി വരുന്നു.
ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുക പ്രധാനമാണ്. ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വളരെ പ്രാധാന്യം നല്‍കുന്നു. പ്രാഥമിക തലത്തില്‍ തന്നെ സൂക്ഷ്മവും ശക്തവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
സംസ്ഥാനത്തെ എല്ലാ സബ്സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാന്‍ അനുമതി നല്‍കിയിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ക്ലബ്ബുകള്‍ രൂപീകരിക്കും. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കും.
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വളരെ പങ്ക് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kannur
കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന് 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ് റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Kannur
വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.
അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.
ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്