അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ∙ ഗവ.ഐ.ടി.ഐ സ്കൂൾ വിദ്യാർഥികൾക്കായി ഐ.എം.സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ടെക്‌നോളജി, ജൂനിയർ റോബട്ടിക്സ് എന്നീ കോഴ്‌സുകളിലേക്കാണു പ്രവേശനം. തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന കോഴ്സിന്റെ കാലാവധി 2 മാസമാണ്. 9745479354.
കണ്ണൂർ ∙ സംസ്ഥാനത്ത് അക്ഷയ ഊർജ രംഗത്തു മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പുരസ്കാരം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. 2021 ഏപ്രിൽ ഒന്നു മുതൽ ഈ വർഷം മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണു പുരസ്കാരത്തിനു പരിഗണിക്കുക. അപേക്ഷാ ഫോമും മറ്റു മാർഗനിർദേശങ്ങളും അനെർട്ടിന്റെ www.anert.gov.inൽ ലഭിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, അനെർട്ട്, വികാസ് ഭവൻ പിഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ഏപ്രിൽ 20നകം അപേക്ഷ ലഭിക്കണം.
ടോൾഫ്രീ നമ്പർ: 1800 425 1803. കുടുംബശ്രീ വഴിയുള്ള അക്കൗണ്ട്‌സ് എക്സിക്യുട്ടീവ് കോഴ്സിന് അപേക്ഷിക്കാം. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ്‌സി/എസ്‌ടി, ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗക്കാർക്കു മുൻഗണന. പ്രായം 18 – 27. മലപ്പുറം മഞ്ചേരിയിലാണു പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. 9072668543, 9072600013.