വിദേശത്ത് പഠിക്കാം, ജോലി നേടാം: ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോ ഏപ്രിൽ 30ന് കൊച്ചിയിൽ

കൊച്ചി: വിദേശത്ത് പഠിച്ച്, ഉയർന്ന ശമ്പളമുള്ള ജോലി നേടി അവിടെ സ്ഥിരതാമസമാക്കുന്ന കേരളീയരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഇതേ ലക്ഷ്യത്തോടെ വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള വഴിതുറക്കുകയാണ് ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോ.
മാതൃഭൂമി ഡോട്ട് കോമിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30 – ന് മറൈൻ ഡ്രൈവിലെ ടാജ് ഗെയ്റ്റ് വേയിൽ നടക്കുന്ന ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോ വിദേശപഠനത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികവും സമഗ്രവുമായ വിവരങ്ങൾ ലഭ്യമാക്കുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് ഏഴ് മണിവരെ നടക്കുന്ന എക്‌സ്‌പോയിൽ പ്രവേശനം സൗജന്യമാണ്.
കാനഡ, യുകെ, യു.എസ്എ, ഓസ്‌ട്രേലിയ, ജർമനി, അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, ന്യൂസിലാൻഡ്, ഇറ്റലി തുടങ്ങി ഇരുപതിലേറെ രാജ്യങ്ങളിലെ പഠനാവസരങ്ങളെക്കുറിച്ചും, വിവിധ പഠനശാഖകളിൽ മികച്ച തൊഴിൽ സാധ്യതകളുടെ ഒട്ടനവധി കോഴ്‌സുകളെക്കുറിച്ചും എക്‌സ്‌പോയിലൂടെ മനസിലാക്കാം.
ഈ രാജ്യങ്ങളിലെ നിലവിലെ നയങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ഏറ്റവും വിശ്വസ്വനീമായ വിവരങ്ങൾ അറിയാം. ആഗ്രഹിക്കുന്ന കോഴ്‌സ് പഠിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യവും യൂണിവേഴ്‌സിറ്റിയും ഏത്, അവിടെ പ്രവേശനം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, വിസ പ്രോസസിംഗ്, സ്‌കോളർഷിപ്പ് തുടങ്ങി ഉപരിപഠനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേരളത്തിലെ മുൻനിര വിദേശവിദ്യാഭ്യാസ കൺസൾട്ടൻസികളുടെ പ്രതിനിധികളോട് നേരിട്ട് ചോദിച്ചറിയാം.
വിവിധ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ആപ്ലിക്കേഷനുകൾ പ്രോസസ് ചെയ്യാനുമുള്ള അവസരവും ലഭിക്കുന്നതാണ്. വിദേശവിദ്യാഭ്യാസ രംഗത്തെ പ്രമുഖർ നയിക്കുന്ന സെമിനാറുകളും എക്‌സ്‌പോയിൽ ഉണ്ടായിരിക്കുന്നതാണ്.
യുണിമണി ടൈറ്റിൽ സ്‌പോൺസറായുള്ള ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതോടൊപ്പം നൽകിയിട്ടുള്ള ക്യൂആർ കോഡിലൂടെയും,https://mycontest.mathrubhumi.com/lets-go-abroad/# എന്ന ലിങ്കിലൂടെയും നിങ്ങൾക്ക് സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 97461 22746, 95673 45670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.