എ. ശ്രീധരൻ സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു

പേരാവൂർ: 1981ൽ പാർട്ടി സമ്മേളനത്തിനിടെ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽ മരിച്ച കുനിത്തലയിലെ എ.ശ്രീധരന്റെ ഓർമ്മക്ക് നിർമിച്ച മന്ദിരം നാടിന് സമർപ്പിച്ചു .
സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മന്ദിരം ഉദ്ഘാടനം ചെയ്തു.പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് അധ്യക്ഷനായി.എ ശ്രീധരൻ ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എം വി ജയരാജനും ഫോട്ടോ അനാഛാദനം ജില്ലാ കമ്മറ്റിയംഗം വി. ജി.പത്മനാഭനും പതാക ഉയർത്തൽ ഏരിയ സെക്രട്ടറി അഡ്വ. എം രാജനും നിർവഹിച്ചു.
ജില്ലാ കമ്മറ്റിയംഗം കെ.ശ്രീധരൻ, ഏരിയ കമ്മറ്റിയംഗങ്ങളായ കെ. സുധാകരൻ, അഡ്വ. കെ.ജെ. ജോസഫ്, ജിജി ജോയ്, കെ.ശശീന്ദ്രൻ,വി.ബാബു എന്നിവർ സംസാരിച്ചു.