പേരാവൂരിൽ ‘കിക്ക്‌സ് ഷൂക്കട’ പ്രവർത്തനം തുടങ്ങി

പേരാവൂർ: റോബിൻസ് ഹോട്ടലിന് സമീപം കിക്ക്‌സ് ഷൂക്കട പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് മുൻ മെമ്പർ യു.
വി.അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖലാ പ്രസിഡന്റ് എസ്.ബഷീർ, വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, പി.പുരുഷോത്തമൻ, മംഗല്യ ജോണി, തറാൽ ഹംസ എന്നിവർ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് 80 പേർക്ക് ഒരു രൂപ നിരക്കിൽ ചെരിപ്പ്നല്കി.ഒരു രൂപയുടെ നോട്ടുമായി വന്നവർക്കാണ് ചെരിപ്പ് നല്കിയത്.ആദ്യമെത്തുന്ന 50 പേർക്ക് നല്കുമെന്നായിരുന്നു പരസ്യമെങ്കിലും ഒരു രൂപ നോട്ടുമായി നൂറിലധികം പേരെത്തിയതോടെ 30 പേർക്ക് കൂടി ഒരു രൂപക്ക് ചെരിപ്പ് നല്കുകയായിരുന്നു.