കൊളക്കാടിൽ കാറും ഓമ്‌നിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

കൊളക്കാട്: കൊളക്കാട് യു.പി.സ്‌കൂളിനു സമീപം മാരുതി കാറും ഓമ്‌നിവാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.തിരുനെല്ലിയിൽ നിന്നും പേരാവൂരിലേക്ക് വരികയായിരുന്ന കാറും എതിർദിശയിലേക്ക് പോവുകയായിരുന്ന ഓമ്‌നിയും കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.