തിരുവനന്തപുരം: പ്രവർത്തനം ചടുലവും കാര്യക്ഷമവുമാക്കി നഷ്ടത്തിൽ നിന്ന് കരകയറാൻ കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി വിഭജിക്കും. കെ.എ.എസ് ഉദ്യോഗസ്ഥരെ മേധാവികളാക്കും. സ്വിഫ്ട് സർവീസ് വേറിട്ടു പ്രവർത്തിക്കുന്നതിനാൽ ഫലത്തിൽ കെ.എസ്.ആർ.ടി.സി നാലായി പിരിയും.
ജൂൺ മുതൽ നടപ്പാക്കാനാണ് നീക്കം.എന്തിനും ഏതിനും തലസ്ഥാനത്തെ മേലധികാരികളിൽ നിന്ന് അനുമതി വേണമെന്ന സമ്പ്രദായമാണ് ഉപേക്ഷിക്കുന്നത്.
ഓരോ മേഖലയിലെയും കാര്യങ്ങൾ അവിടെ തീരുമാനിക്കാം.ഓരോ ബസും ലാഭത്തിലോടിക്കുക. എല്ലാ ഡിപ്പോയും സ്വയം പര്യാപ്തതമാക്കുക. ജീവനക്കാർക്ക് ശമ്പളത്തിനു പുറമെ ഇൻസെന്റീവും ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.
സൗത്ത്, സെൻട്രൽ, നോർത്ത് മേഖലകളായാണ് വിഭജനം. ഇത്തരത്തിൽ വിഭജിക്കാൻ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. നടപ്പാക്കാൻ ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സിക്ക് നിർദേശവും നൽകിയിരുന്നു.
മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർമാരെ നിയമിച്ചതല്ലാതെ തുടർ നടപടി ഉണ്ടായില്ല.മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽകിയതോടെയാണ് പദ്ധതി സജീവമായത്.മേഖലാ അധികൃതർ ട്രാഫിക് സർവേ നടത്തും.യാത്രക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും.
യാത്രക്കാരുടെ കുറവ് വിലയിരുത്തി റൂട്ടുകൾ പുനർനിർണയിക്കും.തിരക്കേറിയ റൂട്ടുകൾക്ക് പ്രത്യേക പരിഗണനയോടെ സർവീസുകൾ ക്രമീകരിക്കും.സ്ഥലംമാറ്റവും ശമ്പളവുംമേഖലാടിസ്ഥാനത്തിൽ1. നിയമനവും സ്ഥലംമാറ്റവും മേഖലാടിസ്ഥാനത്തിൽ.
2. ശമ്പളം, ഇന്ധനം, സ്പെയർപാർട്സ് തുക മേഖലകളിൽ നിന്ന് നൽകണം3. ഫാസ്റ്റ് പാസഞ്ചർ, നിലവിലെ സൂപ്പർഫാസ്റ്റ് അതതു മേഖലയുടെ അധികാര പരിധിയിൽ. ദീർഘദൂര സർവീസുകൾ തുടരും4. പുതിയ സൂപ്പർ ഫാസ്റ്റുകളും മറ്റ് സൂപ്പർക്ലാസ് സർവീസുകളും നഗര ഇ-ബസുകളും സ്വിഫ്ടിന്5. വായ്പാ തിരിച്ചടവിനും മറ്റും നിശ്ചിത തുക നൽകണം6.
സ്വകാര്യ ബസുകൾ വാടക വ്യവസ്ഥയിലെടുക്കാംമൂന്നു മേഖലകൾസൗത്ത്:# തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട#ഡിപ്പോകൾ 36#ബസ് 2190സെൻട്രൽ#ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ#ഡിപ്പോകൾ 35#ബസ് 1650നോർത്ത്#മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്#ഡിപ്പോകൾ 21#ബസ് 1400” .
മേഖലാ വിഭജനം യൂണിയൻ അംഗീകരിച്ചതാണ് ”-എസ്. വിനോദ്, ജനറൽ സെക്രട്ടറി,കെ.എസ്.ആർ.ടി എംപ്ലോയിസ് അസോ.”ദുർവ്യയത്തിലേക്കാണ് പോകുന്നത്. ലാഭ കേന്ദ്രമാകുന്നത് എങ്ങനെയെന്ന് സർക്കാർ വിശദീകരിക്കണം.
”-എം.വിൻസെന്റ് എം.എൽ.എ,വർക്കിംഗ് പ്രസിഡന്റ് ടി.ഡി.എഫ്” തലപ്പത്ത് കൂടുതൽ പേരെ നിയമിച്ച് വലിയ ശമ്പളം കൊടുക്കുന്നതിനേ ഉപകരിക്കൂ”വി.പ്രദീപ്, ഡെ. ജനറൽ സെക്രട്ടറി,കെ.എസ്.ടി എംപ്ലോ. സംഘ്