എ.ശ്രീധരൻ സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന്

പേരാവൂർ: പേരാവൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് മുന്നിൽ നിന്ന് നയിച്ച എ.ശ്രീധരന്റെ സ്മരണക്ക് സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി നിർമിച്ച സ്മാരക മന്ദിരം ഇന്ന് നാടിന് സമർപ്പിക്കും.
വൈകിട്ട് അഞ്ചിന് കുനിത്തല എ.എസ് നഗറിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
സ്മാരക ഹാളിന്റെ ഉദ്ഗഹടനംജില്ല സെക്രട്ടറി എം .വി.ജയരാജനും ഫോട്ടോ അനാച്ഛാദനം വി.ജി.പദ്മനാഭനും നിർവഹിക്കും. തുടർന്ന്5.30 ന് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ പൊതുയോഗം നടക്കും.