കെ.എം.സി.സി. മുന്‍ നേതാവ് യു.എം. മുജീബ് അന്തരിച്ചു

അബുദാബി: കാസര്‍കോട് മൊഗ്രാല്‍ സ്വദേശി യു.എം. മുജീബ് അബുദാബിയില്‍ അന്തരിച്ചു. കെ.എം.സി.സി. അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ യു.എം. ഉസ്താദിന്റെ മകനാണ്. 20 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്നു.
ഖദീജയാണ് ഭാര്യ. മക്കള്‍: നെയിമ (മെഡിക്കൽ വിദ്യാര്‍ഥിനി), നെബീല്‍, നിയാല്‍, നഫ്ല. പരേതയായ ഉമ്മാലി ഉമ്മയാണ് മാതാവ്. സഹോദരങ്ങള്‍: ഷിഹാബ്, ഫസലു (ദുബായ്), അമീന്‍, സെയിര്‍ (അബുദാബി), ഇര്‍ഫാന്‍, ഖദീജ, ഷാഹിന, പരേതയായ ഷാഹിദ. കബറടക്കം നാട്ടില്‍.