21 ലക്ഷത്തിന്റെ സാമ്പത്തിക ക്രമക്കേട്; പോസ്റ്റ് വുമൺ അറസ്റ്റിൽ

മാരാരിക്കുളം: വടക്ക് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മിസ്‌ട്രസായി ജോലി ചെയ്തിരുന്ന പള്ളിപ്പുറം പാമ്പുംതറയിൽ വീട്ടിൽ അമിതാനാഥിനെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു.
മാരാരിക്കുളം പോസ്റ്റ് ഓഫീസിലെ വിവിധ നിക്ഷേപ പദ്ധതികളിലുള്ള 21 ലക്ഷം രൂപ തിരിമറി നടത്തിയതിനാണ് അറസ്‌റ്റ്.
വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയും നിക്ഷേപകർ അടയ്‌ക്കുന്ന തുക അക്കൗണ്ടിൽ ഇടാതെയുമായിരുന്നു തട്ടിപ്പ്. ഈ പണം ആർഭാട ജീവിതത്തിനുപയോഗിക്കുകയായിരുന്നു.
മാരാരിക്കുളം സ്റ്റേഷനിൽ ഇവർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാരാരിക്കുളം എസ്.ഐ എ .വി ബിജുവിന്റെ നേതൃത്വത്തിലായിരുന്നുഅറസ്റ്റ് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലടച്ചു.