കൊച്ചിയിൽ പട്ടാപ്പകൽ എ.ടി.എം തകർക്കാൻ ശ്രമം; യുവാവ് പിടിയിൽ

കൊച്ചി: പനമ്പള്ളി നഗറിൽ എ.ടി.എം തകർക്കാൻ ശ്രമം. ജാർഖണ്ഡ് സ്വദേശിയായ ജാദു (32) എന്ന യുവാവിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പകൽ മൂന്നിനാണ് സംഭവം.
എസ്.ബി.ഐ എ.ടി.എം തകർക്കനായിരുന്നു ശ്രമം. ഇയാൾ എ.ടി.എം പൊളിക്കാൻ ശ്രമിക്കുന്നതുകണ്ട് തടഞ്ഞ ഹോം ഗാർഡിനെയും ആക്രമിച്ചു.
പിടിച്ചുനിർത്തുന്നതിനിടെ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ജാദു മാനസിക ബുദ്ധിമുട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
നിലവിൽ കേസെടുത്തിട്ടില്ല.കൂടുതൽ അന്വേഷണം നടക്കുകയാണ്.