പടക്കവുമായി തീവണ്ടി യാത്ര വേണ്ട, അകത്താകും; മുന്നറിയിപ്പുമായി ആര്‍.പി.എഫ്

Share our post

വടകര: വിഷു അടുത്തതോടെ പടക്കക്കച്ചവടം പൊടിപൊടിക്കുമ്പോള്‍ മുന്നറിയിപ്പുമായി റെയില്‍വേ രംഗത്തെത്തി. തീവണ്ടിവഴി പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താന്‍ നില്‍ക്കേണ്ട.

പിടിക്കപ്പെട്ടാല്‍ അകത്താകും. മൂന്നുവര്‍ഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് പടക്കംപോലുള്ള അപകടകരമായ വസ്തുക്കള്‍ തീവണ്ടിവഴി കടത്തുകയെന്നത്.

ഈ വിഷയത്തില്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ആര്‍.പി.എഫ്. നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്.

സാധാരണ വിഷുക്കാലത്ത് കുടുംബങ്ങള്‍ ഉള്‍പ്പെടെ ഹ്രസ്വദൂരയാത്രയില്‍ പടക്കങ്ങളും മത്താപ്പൂ ഉള്‍പ്പെടെയുള്ളവയും വാങ്ങി തീവണ്ടിയില്‍ യാത്രചെയ്യാറുണ്ട്.

കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി, വടകര ഭാഗങ്ങളിലേക്കും കണ്ണൂര്‍, തലശ്ശേരി, മാഹി എന്നിവിടങ്ങളില്‍നിന്ന് വടകര ഭാഗത്തേക്കുമൊക്കെയാണ് ഇത്തരത്തിലുള്ള യാത്ര.

മാഹിയില്‍ പൊതുവെ പടക്കങ്ങള്‍ക്ക് വിലക്കുറവായതിനാല്‍ ഒട്ടേറെപേര്‍ മാഹിയില്‍ പോയി പടക്കം വാങ്ങാറുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!