പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

തില്ലങ്കേരി : പടിക്കച്ചാൽ എൽ.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപിക താവോരത്ത് ഹൗസിൽ പി.കെ പ്രസാദിന്റെ ഭാര്യ കെ. ഡി.ബിനിത (36) തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേരാവൂർ തൊണ്ടിയിലെ ദാസന്റെയും ജാനകിയുടെയും മകളാണ്. ഭർത്താവ് പി.കെ. പ്രസാദ് രണ്ട് ദിവസം മുൻപ് ആണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.
മക്കൾ: അമൽ പ്രസാദ്, അമയ പ്രസാദ്.സഹോദരങ്ങൾ: വിജേഷ്, ബിപിന.പരിയാരം കണ്ണൂർ ഗവ.മെഡി.കോളജാസ്പത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ പടിക്കച്ചാലിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.