പടക്ക വിൽപന: ലോറി സഹിതം മൂന്ന് പേർ പിടിയിൽ
താഴെചൊവ്വ: ലോറിയിൽ പടക്ക വിൽപന നടത്തുന്നതിനിടെ മൂന്ന് പേർ പിടിയിൽ. വ്യാപാരി വ്യവസായി സംഘടനകളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കിഴുത്തള്ളിയിൽ വച്ചാണ് പിടിയിലായത്.
ലോറിയും എടക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.എസിപി: ടി.കെ.രത്നകുമാറിന്റെ നിർദേശപ്രകാരം ടൗൺ എസ്ഐ: നസീബ്, കൺട്രോൾ റൂം എസ്ഐ: കെ.വി.അബ്ദുൽ സമദ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
ഓൺലൈൻ ഓർഡർ പ്രകാരം പടക്കം ജില്ലയിൽ വിവിധയിടങ്ങളിൽ വിതരണത്തിനായി ശിവകാശിയിൽ നിന്ന് എത്തിച്ചതായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം.