സരയൂ നദിയും നഗരവും കാണാം; അയോധ്യയില്‍ ഹെലികോപ്റ്റര്‍ സര്‍വീസുമായി ടൂറിസം വകുപ്പ്

തീര്‍ഥാടകര്‍ക്ക് അയോധ്യ നഗരവും സരയൂ നദിയും ഹെലികോപ്റ്ററില്‍ കാണാനുള്ള അവസരമൊരുക്കിയിരിക്കയാണ് ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ്. രാം നവമി ദിനത്തിലാണ് അയോധ്യയിലെ ഹെലിക്കോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചത്.
അയോധ്യയിലെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് യാത്ര ആരംഭിക്കുക. ഏഴ് മുതല്‍ എട്ട് മിനുട്ട് നേരമായിരിക്കും യാത്ര നീണ്ടുനില്‍ക്കുക. ഒരാള്‍ക്ക് 3000 രൂപയാണ് ഹെലിക്കോപ്റ്റര്‍ യാത്രയയുടെ നിരക്ക്.
പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക് മാത്രമാണ് സര്‍വീസ് ഉണ്ടാവുക. ഈ ദിവസങ്ങളില്‍ ഉണ്ടാവുന്ന യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സര്‍വീസ് തുടരുന്നത് തീരുമാനിക്കും.
ഹെലികോപ്പ്റ്റര്‍ യാത്രക്കിടെ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആകാശദൃശ്യവും യാത്രക്കാര്‍ക്ക് ലഭിക്കും.അയോധ്യ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സമാനമായ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ജയ്വീര്‍ സിങ് വ്യക്തമാക്കി.
യു.പിയിലെ പ്രയാഗ്രാജ് ഉള്‍പ്പടെയുള്ള മറ്റ് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലും സമാനമായ സര്‍വീസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.