തലശേരിയില്‍ സ്വകാര്യ ബസ്സിടിച്ച് വയോധികന് ദാരുണാന്ത്യം

തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു.തിരുവങ്ങാട് ഇല്ലത്ത് താഴ ദ്വാരകയിൽ എം.ജി ജയരാജാണ് (63) മരണപ്പെട്ടത്.
വെള്ളിയാഴ്ച കാലത്ത് 8.10 ഓടെയാണ് അപകടം.ജൂബിലി റോഡിലെ റോയൽ ഗാർഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയരാജ്.തിരുവങ്ങാട്ടെ വീട്ടിൽ നിന്നും പുതിയ ബസ് സ്റ്റാൻഡ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോവുകയായിരുന്നു.
ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ട മണികർണിക ബസിനരികിലൂടെ പോവുന്നതിനിടയിൽ ഇരിട്ടിയിൽ നിന്നും യാത്രക്കാരുമായി എത്തിയ കഫീൽ ബസ്സ് ഇടിച്ചാണ് അപകടം.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായിട്ടാണ് സൂചനകൾ.
പരേതരായ ഗോപാലൻ നായരുടെയും രുഗ്മ്ണിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ :ഹേമരാജ്, വേണു, സവിത, സ്വപ്ന. മൃതദേഹം ജനറല്‍ ആസ്പത്രിയിൽ.