ക്രെഡിറ്റ് കാര്‍ഡ് പോലെ യു.പി.ഐ വഴിയും ഇനി ഇടപാട് നടത്താം

ക്രെഡിറ്റ് കാര്‍ഡ് പോലെ യുപിഐ വഴിയും ഇടപാട് നടത്താനുള്ള സംവിധാനം ആര്‍ബിഐ പ്രഖ്യാപിച്ചു. കാര്‍ഡോ, ബൈ നൗ പേ ലേറ്റര്‍ ഇടപാടോ ആവശ്യമില്ലാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം ഉപയോഗിക്കാം.
മുന്‍കൂട്ടി അനുവദിക്കുന്ന വായ്പാ തുകയില്‍നിന്ന് യു.പി.ഐ വഴി പണമിടപാട് സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം. അതായത് ബാങ്കുകള്‍ അനുവദിക്കുന്ന വായ്പാ പരിധിയില്‍ നിന്നുകൊണ്ട് യു.പി.ഐ വഴി ഇടപാട് നടത്താമെന്നതാണ് പ്രത്യേകത.
കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനോ ഒഴിവാക്കാനോ പുതിയ സംവിധാനംവഴി കഴിയും. അതേസമയം, ബൈ നൗ പേ ലേറ്റര്‍ -ല്‍നിന്ന് വ്യത്യസമായിരിക്കും യുപിഐ ക്രെഡിറ്റ് ഇടപാടെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജ്വേശര റാവു പറഞ്ഞു.
ഡിജിറ്റല്‍ വായ്പാ മേഖലയില്‍ കുതിച്ചുചാട്ടത്തിനുതന്നെ സംവിധാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. തടസ്സങ്ങളില്ലാതെ ഇടപാട് സാധ്യമാക്കാന്‍ യുപിഐ വഴി കഴിയും. കാര്‍ഡ് പോലുള്ള സംവിധാനങ്ങളില്ലാതെതന്നെ നിലവിലെ യുപിഐ ഇടപാട് രീതി പിന്തുടരുന്നതിനാല്‍ പദ്ധതി ജനകീയമാകാന്‍ ഉപകരിക്കും.
നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) ഈയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം യുപിഐയുടെ പ്രതിമാസ ഇടപാടുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. മാര്‍ച്ചില്‍ ഇടപാടുകളുടെ എണ്ണം 870 കോടിയായി.
മൊത്തം ഇടപാട് മൂല്യമാകട്ടെ 14.05 ലക്ഷം കോടിയിലുമെത്തി. ഇടപാടുകളുടെ എണ്ണത്തില്‍ 60ശതമാനവും മൂല്യത്തില്‍ 46ശതമാനവുമാണ് വര്‍ധന. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8400 കോടി ഇടപാടുകളാണ് നടന്നത്. 139.09 ലക്ഷം കോടിയാണ് മൂല്യം. മൂന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടപാടില്‍ 82 ശതമാനവും മൂല്യത്തില്‍ 65ശതമാനവുമാണ് വര്‍ധന.