ജയിലുകളില്‍ മതസംഘടനകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കി
ജയിലുകളില്‍ മതസംഘടനകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററുമെല്ലാം തടവുകാര്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സംഘടനകള്‍ക്ക് കഴിയും.
ജയില്‍ മേധാവി കൊണ്ടുവന്ന നിയന്ത്രണത്തിനെതിരെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് മാറ്റം വരുത്തിയത്. ജയിലുകളില്‍ ആധ്യാത്മിക മത പഠന ക്ലാസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മണിക്കൂറിനുള്ളിലാണ് ജയില്‍ വകുപ്പ് തിരുത്തിയത്.
കെ.സി.ബി.സി അധ്യക്ഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. വിശുദ്ധ വാരത്തില്‍ വന്ന നിയന്ത്രണം പിന്‍വലിക്കണം എന്ന് കര്‍ദ്ദിനാള്‍ ക്ലിമ്മിസ് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകള്‍ക്ക് ജയിലുകള്‍ക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവര്‍ തടവുപുള്ളികള്‍ക്ക് ആധ്യാത്മിക ക്ലാസുകള്‍ നല്‍കിയിരുന്നു.
ഇത്തരം സംഘടനകള്‍ക്ക് പ്രവേശനം നല്‍കേണ്ടെന്നായിരുന്നു ജയില്‍ മേധാവിയുടെ ഉത്തരവ്. ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ എന്താണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല.