Connect with us

Kerala

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പണം അയ്ക്കാം; ‘റെമിറ്റാപ്പ് ഡി.എം.ടി’ കേരളത്തില്‍

Published

on

Share our post

മൊബൈല്‍ പേമെന്റ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന മുന്‍നിര സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനായ ‘റെമിറ്റാപ്പ് ഡി.എം.ടി’ കേരളത്തില്‍ അവതരിപ്പിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ബാങ്കില്‍ ക്യൂ നില്‍ക്കാതെ നാട്ടിലേക്ക് പണം അയ്ക്കാനും സ്വീകരിക്കാനും സഹായിക്കുന്ന സേവനമാണിത്.

കൊച്ചി ഗ്രാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് സ്ഥാപകന്‍ അനില്‍ശര്‍മ്മ ‘റെമിറ്റാപ്പ് ഡി.എം.ടി’ പുറത്തിറക്കി. കമ്പനിയുടെ സഹസ്ഥാപകന്‍ അഭിഷേക് ശര്‍മ്മ,എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജയത ശര്‍മ്മ, അസ്സോസിയേറ്റ് പാര്‍ട്ട്ണര്‍മാരായ കിംങ്റിച്ച് ഫിന്‍ടെക്ക് മാനേജിംഗ് ഡയറക്ടര്‍ പി.സി.ആസിഫ്, ഡയറക്ടര്‍മാരായ റബീഷ് റഹ്‌മാന്‍, മുഹമ്മദ് ഷബാബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

യെസ് ബാങ്കിന്റെയും കിങ്ങ്റിച്ച് ഫിന്‍ടെക്കിന്റെയും സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ‘റെമിറ്റാപ്പ് ഡി.എം.ടി’ ഇന്ത്യയിലെവിടെയും എളുപ്പത്തില്‍ പണം കൈമാറാന്‍ സാധിക്കുന്ന വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അനില്‍ ശര്‍മ്മയും അഭിഷേക് ശര്‍മ്മയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്കാണ് റെമിറ്റാപ്പ് ഏറെ പ്രയോജനം ചെയ്യുക. കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ സുഗമവും സുരക്ഷിതവുമായി അവരുടെ ഉറ്റവര്‍ക്ക് പണം അയക്കുന്നതിന് റെമിറ്റ് ആപ്പ് സഹായകമാകും. ദിവസ വേതനമായോ ആഴ്ച്ചക്കൂലിയായോ ലഭിക്കുന്ന പണം അവധി ലഭിക്കുന്ന ഞായറാഴ്കളിലാണ് ഇവര്‍ക്ക് നാട്ടിലേക്ക് അയക്കാന്‍ സാധിക്കുക. എന്നാല്‍ അന്ന് ബാങ്കുകള്‍ അവധിയായതിനാല്‍ മറ്റൊരു ദിവസത്തെ ജോലിയും ആ ദിവസത്തെ കൂലിയും നഷ്ടപ്പെടുത്തി വേണം ബാങ്കില്‍ പോയി പണം അയക്കാന്‍. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് റെമിറ്റാപ്പ് ഡി.എം.ടി. അവതരിപ്പിക്കുന്നതെന്നും അനില്‍ ശര്‍മ്മ പറഞ്ഞു.

റെമിറ്റാപ്പിന് വേണ്ടി കേരളത്തില്‍ എല്ലായിടത്തും ഏജന്‍സികളും സൂപ്പര്‍ ഏജന്‍സികളും ആരംഭിച്ചിട്ടുണ്ട്. പണം നാട്ടിലേയ്ക്ക് അയക്കേണ്ടവര്‍ അവരുടെ ഏറ്റവും അടുത്തുള്ള റെമിറ്റാപ്പ് ഏജന്‍സിയെ സമീപിച്ച് അവര്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന പണം ഏജന്‍സിക്ക് കൈമാറുക. ഏജന്‍സി ചെറിയ ഒരു തുക സര്‍വ്വീസ് ചാര്‍ജ് ഈടാക്കി അപ്പോള്‍ തന്നെ ഉപഭോക്താവ് ആവശ്യപ്പെടുന്ന ആള്‍ക്ക് പണം അയക്കും. കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് സേവനത്തോടൊപ്പം വരുമാന വര്‍ധനവിനുള്ള വലിയ സാധ്യത കൂടിയാണ് ‘റെമിറ്റാപ്പ് ഡി.എം.ടി’യിലൂടെ തുറക്കുന്നതെന്ന് അഭിഷേക് ശര്‍മ്മ പറഞ്ഞു.

ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തങ്ങളുടെ മൊബൈലില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും റെമിറ്റാപ്പ് ഡി.എം.ടി’ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് ഇ-വാലറ്റിന് രൂപം നല്‍കാം.

തുടര്‍ന്ന് തങ്ങള്‍ ഉദ്ദേശിക്കുന്ന തുക റെമിറ്റാപ്പ് ഡി.എം.ടി’യുടെ ബാങ്കില്‍ നിക്ഷേപിക്കണം. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കായി ചെറിയ തുക സര്‍വ്വീസ് ചാര്‍ജായി ഈടാക്കി ബാങ്കിംഗ് സേവനം ആരംഭിക്കാവുന്നതാണ്.

റെമിറ്റാപ്പ് ഡി.എം.ടി ഏജന്റിന് മറ്റൊരു ഏജന്റിനോ, ഉപഭോക്താവിനോ പണം അയക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത് ഇടപാടുകള്‍ നടത്താം. സുരക്ഷയുടെ ഭാഗമായി ഓരോ ഇടപാടിനും ആറ് അക്ക ഒ.ടി.പി.യും ഉണ്ടായിരിക്കും. ഏജന്റ് മുഖേന അയക്കുന്ന പണം അപ്പോള്‍ തന്നെ ഉപഭോക്താവിന്റെ ബാങ്കില്‍ നിക്ഷേപിക്കപ്പെടും. ഇത് അപ്പോള്‍തന്നെ പരിശോധിച്ച് ഉറപ്പാക്കനും സാധിക്കും.

എല്ലാ ഇടപാടിന്റെയും വിശദമായ വിവരങ്ങള്‍ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയില്‍ ലഭ്യമാണ്. റെമിറ്റ് ഡി.എം.ടി ആപ്പ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് റിവാര്‍ഡ്ുകളും ക്യാഷ് ബാക്ക് ഓഫറുകളും നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപ ഭാവിയില്‍ വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഫ്ളൈറ്റ് ടിക്കറ്റ്, ഇന്റര്‍നെറ്റ് ബില്‍ അടക്കമുള്ളവ റെമിറ്റാപ്പിലൂടെ വേഗത്തിലും എളുപ്പത്തിലും അടയ്ക്കുന്നതിനും ഇന്ത്യന്‍ രൂപയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളുടെ കറന്‍സികളില്‍ ഇടപാട് നടത്തുന്നതിനും സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.


Share our post

Kerala

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും സൗജന്യ യൂണിഫോം വിതരണം

Published

on

Share our post

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നവംബർ 29ന് ഉച്ചയ്ക്ക് മൂന്നിന് രജിസ്ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടപ്പള്ളി നിർവ്വഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വിശിഷ്ടാതിഥിയാകും.


Share our post
Continue Reading

Kerala

കേരള നോളേജ് ഇക്കോണമി മിഷനില്‍ സൗജന്യ നൈപുണ്യ പരിശീലനം

Published

on

Share our post

കേരള നോളേജ് ഇക്കോണമി മിഷനില്‍ ട്രാന്‍സ്ജെന്‍ഡര്‍ പട്ടികവര്‍ഗ ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുമായി കേരള നോളേജ് ഇക്കോണമി മിഷന്‍.ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഏവിയേഷന്‍ മേഖലയിലാണ് നൈപുണ്യ പരിശീലനവും തൊഴിലും നേടാനുള്ള അവസരം. രണ്ട് മാസത്തെ പരിശീലനവും താമസവും സൗജന്യമാണ്. കേരള നോളേജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പ്രൈഡ് (PRIDE) പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കുന്നത്.സര്‍ക്കാര്‍ നല്‍കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 27. ബിരുദമാണ് കുറഞ്ഞ വിദ്യാഭാസ യോഗ്യത. ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്.

  • സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, കാര്‍ഗോ ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ്, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. കോഴ്സ് ഫീസ് സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കുന്നതാണ്.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്ക് പ്ലാസ്റ്റിക് പ്രോസസ്സിംഗ് മേഖലയിലാണ് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും.പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് കേരള നോളേജ് ഇക്കോണമി മിഷന്റെ സൗജന്യ തൊഴില്‍ പരിശീലനം.

  • അസാപ് കേരള നടത്തുന്ന മെഷീന്‍ ഓപ്പറേറ്റര്‍ ഇന്‍ജക്ഷന്‍ മൗള്‍ഡിങ്, മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പരിശീലനവും താമസവും ഭക്ഷണവും സൗജന്യമാണ്.

കേരള നോളേജ് ഇക്കോണമി മിഷന്റെ വെബ്സൈറ്റായ ഡി.ഡബ്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18നും 35നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

നവംബര്‍ 26 ആണ് അവസാന തീയതി മെഷീന്‍ ഓപ്പറേറ്റര്‍ ഇന്‍ജക്ഷന്‍ മൗള്‍ഡിങ് കോഴ്സിന് 6 മാസവും മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിങ് കോഴ്സിന് 3 മാസവുമാണ് ദൈര്‍ഘ്യം. പത്താം ക്ലാസ്/പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത.

ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള തൊഴില്‍ പരിശീലനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഗ്രോ സെന്ററുകളിലാണ് നടത്തുന്നത്. രണ്ട് മാസം നീണ്ടു നില്‍ക്കുന്നതാണ് റസിഡന്‍ഷ്യല്‍ പരിശീലനം.

കേരള നോളേജ് ഇക്കോണമി മിഷനും ഡോ. റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായാണ് പരിശീലനം സംരംഭം. 18 മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.യൂത്ത് ഫോര്‍ ജോബ്‌സുമായി സഹകരിച്ചുകൊണ്ട് 1000 ഭിന്നശേഷിക്കാര്‍ക്ക് ഓണ്‍ലൈനായും നൈപുണ്യ പരിശീലനം നല്‍കുന്നു. ഒരുമാസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ ബിരുദധാരികള്‍, ബിരുദം ഇല്ലാത്തവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിരിക്കും പരിശീലനം.

ഡിസംബര്‍ രണ്ടാണ് അപേക്ഷിക്കേണ്ട അവസാന തീയതി.
കോഴ്‌സിന് പരിഗണിക്കുന്ന ഭിന്നശേഷി വിഭാഗങ്ങള്‍ :

  • ചലന പരിമിതര്‍-Locomotor Disabiltiy,Cerebral Palsy ( Mild )
  • ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ – Muscular Disability ( Mild )
  • കേള്‍വി /കാഴ്ച പരിമിതര്‍, സംസാര ശേഷി ഇല്ലാത്തവര്‍ (Hearing and speech disability)Dwarfism

അപേക്ഷകര്‍ കേരള നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളായിരിക്കണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലാറ്റ് ഫോമിലൂടെ തൊഴില്‍ ഉറപ്പാക്കുന്നു. വിശദവിവരങ്ങള്‍ക്ക് 8714611479 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.


Share our post
Continue Reading

Kerala

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

Published

on

Share our post

തിരുവനന്തപുരം: വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്‌നമായതിനാല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും വിരബാധ കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു വയസ് മുതല്‍ 14 വയസ് വരെയുളള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തില്‍ ആറ് മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം വിര നശീകരണത്തിനുള്ള ഗുളിക നല്‍കേണ്ടതാണ്. സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കിവരുന്നു. എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 26നാണ് ഈ വര്‍ഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത്. അന്ന് വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും ഗുളികകൾ നൽകും. അന്ന് വിദ്യാലയങ്ങളില്‍ എത്താത്ത 1 മുതല്‍ 19 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നും ഗുളിക നല്‍കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ നവംബര്‍ 26ന് ഗുളിക കഴിക്കാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഡിസംബര്‍ 3ന് ഗുളിക നല്‍കുന്നതാണ്. ഈ കാലയളവില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന ഈ പ്രായത്തിലുളള കുട്ടികള്‍ ഗുളിക കഴിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഗുളിക നല്‍കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.ഒന്ന് മുതല്‍ രണ്ട് വയസു വരെയുള്ളവർക്ക് പകുതി ഗുളികയും (200 മില്ലിഗ്രാം), രണ്ട് മുതല്‍ 19 വയസുവരെയുള്ളവർക്ക് ഒരു ഗുളികയും (400 മില്ലിഗ്രാം) നല്‍കണം. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഗുളിക അലിയിച്ചു കൊടുക്കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം.അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല.


Share our post
Continue Reading

Kannur3 hours ago

നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

Kerala3 hours ago

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും സൗജന്യ യൂണിഫോം വിതരണം

Kannur3 hours ago

വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ്

Kerala4 hours ago

കേരള നോളേജ് ഇക്കോണമി മിഷനില്‍ സൗജന്യ നൈപുണ്യ പരിശീലനം

Kannur4 hours ago

ആവേശമായി പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ

Kerala4 hours ago

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

Kerala4 hours ago

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന

Kannur6 hours ago

വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി ബൈജു

Kerala6 hours ago

ട്രെക്കിങ് വൈബുമായി മറയൂര്‍; മനസ്സിളക്കി ജീപ്പ് സവാരി

Kannur7 hours ago

പുലിയുടെ ആക്രമണത്തിൽ വളർത്തുനായക്ക് പരിക്ക്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!