ഐസിഫോസ് സമ്മർ സ്‌കൂൾ; മേയ് എട്ട് മുതൽ 20 വരെ

Share our post

കേരള സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന ഐസിഫോസ് (ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വേർ) സമ്മർ സ്‌കൂൾ 2023 സംഘടിപ്പിക്കുന്നു. എൻ.എൽ.പി. ആപ്ലിക്കേഷനുകളിൽ (Natural language processing ) സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അറിവു നൽകുകയെന്ന ലക്ഷ്യത്തോടെ മേയ് എട്ട് മുതൽ 20 വരെ സഹവാസരീതിയിലാണ് നടക്കുക.

കേന്ദ്ര-സംസ്ഥാന സർവകലാശാലകളിലും മറ്റുമുള്ള ഭാഷാസാങ്കേതിക വിദ്യയിൽ വൈദഗ്ധ്യമുള്ളവരെയും ഗവേഷകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ്‌ പരിപാടി. എൻ.എൽ.പി.യിലെ ഗവേഷണത്തിന് കുതിപ്പേകാനും അതുവഴി പരിശീലനം നേടിയവരുടെ ഒരു ശൃംഖല സൃഷ്ടിക്കലുമാണ് സമ്മർ സ്‌കൂളിന്റെ ലക്ഷ്യം.

മേഖലയിൽ മുന്നോട്ടു സഞ്ചരിക്കാനുള്ള വഴികളും പുതിയ ഗവേഷണമേഖലകളും കണ്ടെത്താൻ മെന്റർമാർ സഹായിക്കും.

പ്രായോഗികവും സൈദ്ധാന്തികവുമായ വശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെൻഡർ ആൻഡ് ടെക്‌നോളജി പദ്ധതിയുടെ ഭാഗമായി നടത്തുന്നതുകൊണ്ട് 50 ശതമാനം സ്ത്രീകളെ പങ്കെടുപ്പിക്കും.

വിദഗ്ധരുടെ ക്ലാസുകളിലൂടെയും പ്രായോഗിക പരിശീലനങ്ങളിലൂടെയും അറിവ് നേടുന്നതോടൊപ്പം ഒരു പ്രോജക്ടും തയ്യാറാക്കണം.

ഗവേഷകരും അധ്യാപകരും ഐ.ടി. പ്രൊഫഷണലുകളുമായി 180 പേർ മുമ്പ് സംഘടിപ്പിച്ച സമ്മർ-വിന്റർ സ്‌കൂളുകളിൽ പരിശീലനം നേടിയിട്ടുണ്ട്.

വിവരങ്ങൾക്ക്: schools.icfoss.org | 7356610110, 9400225962 (രാവില 10 മുതൽ അഞ്ചുവരെ). അവസാനതീയതി: മേയ് ഒന്ന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!